Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

by Brave India Desk
Oct 10, 2026, 03:48 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

പാകിസ്ഥാന്റെ സാമ്പത്തിക ഞെരുക്കത്തിനും പിടിവാശിക്കും കനത്ത തിരിച്ചടിയായി തന്ത്രപ്രധാനമായ ഇറാനിലെ ചബഹാർ തുറമുഖത്ത് അഫ്ഗാനിസ്ഥാന് 110 ഹെക്ടർ ഭൂമി നൽകാൻ ഇറാൻ ഭരണകൂടത്തിന്റെ നീക്കം. വാണിജ്യ-നിക്ഷേപ ആവശ്യങ്ങൾക്കായി ചബഹാർ ഫ്രീ സോണിലാണ് അഫ്ഗാന് ഭൂമി അനുവദിക്കുന്നത്. ഇറാനിയൻ പാർലമെന്റംഗമായ മൊഹ്സെൻ സാൻഗനെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. കറാച്ചി, ഗ്വാദർ തുടങ്ങിയ പാകിസ്ഥാൻ തുറമുഖങ്ങളെ മാത്രം ആശ്രയിച്ചിരുന്ന അഫ്ഗാന്റെ വാണിജ്യ പാതകൾ വഴിമാറുമ്പോൾ, തുറമുഖത്തിന്റെ നിയന്ത്രണമുള്ള ഭാരതത്തിനും ഇത് വലിയ തന്ത്രപരമായ നേട്ടമായി മാറുകയാണ്.

Stories you may like

ജൗഹർ സർവകലാശാല വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അസം ഖാൻ ഇ.ഡി കസ്റ്റഡിയിൽ: ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകും

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് വനിതാ സംവരണ ബിൽ പാസാക്കും, പ്രത്യേക സമ്മേളനം വിളിക്കാനൊരുങ്ങി കേന്ദ്രം ; ഇത്തവണ വിജയം ഉറപ്പിച്ച് മോദി സർക്കാർ

പാകിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങളും തുടർച്ചയായ തർക്കങ്ങളും കാരണം അതിർത്തികൾ അടച്ചിടേണ്ടി വന്നത് അഫ്ഗാന്റെ കയറ്റുമതി-ഇറക്കുമതി മേഖലയെ അതീവ ഗുരുതരമായി ബാധിച്ചിരുന്നു. മുൻകാലങ്ങളിൽ രാജ്യാന്തര വ്യാപാരത്തിനായി പാകിസ്ഥാനെ മാത്രം ആശ്രയിച്ചിരുന്ന അഫ്ഗാൻ, പാകിസ്ഥാന്റെ ഉപരോധങ്ങളും തുറമുഖ തടസ്സങ്ങളും കാരണം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് അഫ്ഗാൻ ഭരണകൂടം ഇറാന്റെ ചബഹാർ, ബന്ദർ അബ്ബാസ് തുറമുഖങ്ങളെ ആശ്രയിക്കാൻ തുടങ്ങിയത്. അഫ്ഗാന്റെ കയറ്റുമതി വ്യാപാരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ചേർന്ന് 1000 കോടി ഡോളർ ചെലവിൽ സംയുക്ത വ്യവസായ പാർക്ക് സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.

അഫ്ഗാന്റെ ചുവടുമാറ്റം പാകിസ്ഥാൻ തുറമുഖങ്ങൾക്ക് കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാക്കുക. പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, ഔഷധ സസ്യങ്ങൾ, കായം എന്നിവയാണ് അഫ്ഗാൻ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. പാകിസ്ഥാനുമായുള്ള ബന്ധം വഷളായതോടെ ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്കും അഫ്ഗാൻ തങ്ങളുടെ കയറ്റുമതി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇന്ത്യ വൻ നിക്ഷേപത്തോടെ വികസിപ്പിച്ചെടുത്ത ചബഹാറിലെ ‘ഷഹീദ് ബെഹെസ്തി’ തുറമുഖം കൂടുതൽ സജീവമാകുന്നത്. ഏകദേശം 12 കോടി ഡോളർ ചെലവഴിച്ച് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന്റെ (IGPL) നിയന്ത്രണത്തിലാണ് ഈ ടെർമിനൽ പ്രവർത്തിക്കുന്നത്. പാകിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യയിലേക്കും റഷ്യയിലേക്കും യൂറോപ്പിലേക്കും കുറഞ്ഞ ചെലവിൽ ചരക്കുനീക്കം നടത്താൻ ഇന്ത്യയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കവാടമാണ് ചബഹാർ. അന്താരാഷ്ട്ര ഉപരോധങ്ങളുടെ വെല്ലുവിളികൾക്കിടയിലും ചബഹാറിലെ ഇന്ത്യയുടെ സാന്നിധ്യവും പ്രവർത്തനങ്ങളും കൂടുതൽ ശക്തമാകുന്നതാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.

Tags: pakistan
Share
Tweet
Send
Share

Latest stories from this section

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

Latest News

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

ജൗഹർ സർവകലാശാല വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അസം ഖാൻ ഇ.ഡി കസ്റ്റഡിയിൽ: ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകും

ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനൊപ്പം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പിന്തുണ; മണിപ്പൂരിൽ അശാന്തി വിതച്ച യു എൻ എൽ എഫിന് മോദി സർക്കാർ ചരമക്കുറിപ്പെഴുതുമ്പോൾ മൗനം ദീക്ഷിച്ച് പ്രതിപക്ഷം

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് വനിതാ സംവരണ ബിൽ പാസാക്കും, പ്രത്യേക സമ്മേളനം വിളിക്കാനൊരുങ്ങി കേന്ദ്രം ; ഇത്തവണ വിജയം ഉറപ്പിച്ച് മോദി സർക്കാർ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ആ താരത്തിന്റെ നാല് ഓവറുകൾ പരീക്ഷണമാകും; ഇന്ത്യൻ ബൗളിംഗിലെ ‘ലൂപ്പ് ഹോൾ’ ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

ഐപിഎൽ : അർഷദീപിന് പകരം മുംബൈയുടെ വമ്പൻ താരം പഞ്ചാബിലേക്ക്

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies