പ്രശസ്ത ഗായികയും അവതാരകയുമായ റിമി ടോമിയുമായുള്ള വിവാഹത്തിന്റെ സന്തോഷം പങ്കുവെച്ച് പ്രതിശ്രുത വരൻ ലിബിൻ മാത്യു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു. “ദൈവം ഞങ്ങളുടെ കഥ എഴുതി, സ്നേഹം ഞങ്ങളെ ഒന്നിപ്പിച്ചു; വൈകാതെ ഞങ്ങൾ ഞങ്ങളുടെ അനശ്വരമായ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കും” എന്ന് കുറിച്ചുകൊണ്ടാണ് ലിബിൻ തന്റെ സന്തോഷം പങ്കുവെച്ചത്.
നവംബർ 16-ന് റിമി ടോമിയും ലിബിൻ മാത്യുവും തമ്മിലുള്ള വിവാഹം നടക്കും.മുംബൈയിലെ ഡോംബിവല്ലിയിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ലിബിൻ ജനിച്ചു വളർന്ന നാടായതിനാലാണ് ഡോംബിവല്ലി വിവാഹ വേദിയായി തിരഞ്ഞെടുത്തത്.
കുടുംബത്തിൽ നിന്ന് പത്തുപേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നതെന്ന് റിമി ടോമി വ്യക്തമാക്കിയിട്ടുണ്ട്.
ജ്യോത്സ്ന, രമേഷ് പിഷാരടി, കൃഷ്ണപ്രഭ, ദീപ്തി വിധുപ്രതാപ് തുടങ്ങി നിരവധി താരങ്ങളും ആരാധകരുമാണ് ലിബിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.












