Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വൈദ്യുതി തർക്കത്തിന് പരിഹാരം; ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും സണ്ണി ജോസഫും തമ്മിൽ നിർണായക കൂടിക്കാഴ്ച

by Brave India Desk
Nov 13, 2026, 07:24 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച വൈദ്യുതി പർച്ചേസ് തർക്കത്തിന് വിരാമം. മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിലുണ്ടായ ഭിന്നതകൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിർണായക ചർച്ച നടന്നു. മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ബുധനാഴ്ച രാത്രി അനുരഞ്ജന ചർച്ച നടന്നത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയോടെ സർക്കാരിനുള്ളിലെ അസ്വാരസ്യങ്ങൾക്ക് താൽക്കാലിക വിരാമമായിരിക്കുകയാണ്.

വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വകുപ്പ് മന്ത്രിയെ ഒഴിവാക്കി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയതും, കരാർ റദ്ദാക്കിയ തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്ന മന്ത്രി സണ്ണി ജോസഫിന്റെ പരസ്യപ്രസ്താവനയും വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്ത്, ഊർജവകുപ്പ് സെക്രട്ടറി പുനീത്കുമാർ എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചകൾ മന്ത്രിയുടെ അറിവോടെയല്ലെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ സർക്കാരിന് അകത്തും പുറത്തും ചർച്ചയായിരുന്നു.

Stories you may like

മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

എന്നാൽ, ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ തികച്ചും യാദൃശ്ചികമായിരുന്നുവെന്നും വകുപ്പ് മന്ത്രിയെ ഒഴിവാക്കി ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചതായാണ് സൂചന.ബോർഡിന്റെ ശുപാർശകളും വൈദ്യുതി വാങ്ങലിലെ ലാഭനഷ്ടങ്ങളും സംബന്ധിച്ച് തനിക്കുണ്ടായ പ്രയാസങ്ങളും അതൃപ്തിയും മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിച്ചു. മന്ത്രിയുടെ പരസ്യ പ്രതികരണങ്ങൾക്ക് പിന്നാലെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ഉണ്ടായ അസ്വസ്ഥതകൾ ഒഴിവാക്കാൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടക്കുകയായിരുന്നു. വിവാദങ്ങൾ നീണ്ടുപോകുന്നത് സർക്കാരിന് പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങൾക്ക് പെട്ടെന്ന് തന്നെ പരിഹാരം കണ്ടത്.

Tags: kseb
Share
Tweet
Send
Share

Latest stories from this section

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ‘ഇരട്ട നഗരങ്ങൾ’; തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു! ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ശുചീകരിക്കാൻ വമ്പൻ പദ്ധതി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

Latest News

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

വൈദ്യുതി തർക്കത്തിന് പരിഹാരം; ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും സണ്ണി ജോസഫും തമ്മിൽ നിർണായക കൂടിക്കാഴ്ച

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies