Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

by Brave India Desk
Nov 13, 2026, 11:09 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച മുഖ്യമന്ത്രി വി.ഡി. സതീശനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിലുള്ള വർഷങ്ങൾ നീണ്ട പിണക്കത്തിന് ഒടുവിൽ വിരാമം.സതീശനുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം സംസാരിച്ച് അവസാനിപ്പിച്ചതായും പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള മഞ്ഞുരുക്കം സംസ്ഥാന രാഷ്ട്രീയത്തിലും സാമുദായിക സമവാക്യങ്ങളിലും വലിയ ചലനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് മന്നം ജയന്തി ആഘോഷങ്ങളിലേക്ക് നേരിട്ട് ക്ഷണിച്ചതായും ഔദ്യോഗികമായി കത്തയച്ചതായും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷണം സ്വീകരിച്ച മുഖ്യമന്ത്രി പരിപാടിക്ക് എത്താമെന്ന് മറുപടി നൽകിയിട്ടുണ്ട്. മുൻപ് നടത്തിയ പരാമർശങ്ങൾ അതത് സാഹചര്യങ്ങളിൽ പറഞ്ഞുപോയതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും അതെല്ലാം താൻ മറന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. ഇതോടെ ഏറെക്കാലമായി തുടർന്നിരുന്ന പരസ്യമായ ഏറ്റുമുട്ടലുകൾക്കും അകൽച്ചയ്ക്കുമാണ് അവസാനമായിരിക്കുന്നത്.

Stories you may like

തലസ്ഥാന നഗരത്തെ നടുക്കി വൻ കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തി 2 കിലോ സ്വർണം കവർന്നു!സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പ്രസിഡന്റിന്റെ നമ്പർ മാറ്റി സ്വന്തം നമ്പർ നൽകി; തൃശൂരിൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അടിച്ചുമാറ്റിയത് നാലേകാൽ കോടി

2021-ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വി.ഡി. സതീശൻ നടത്തിയ ചില പരാമർശങ്ങളാണ് എൻ.എസ്.എസ് നേതൃത്വവുമായുള്ള രൂക്ഷമായ ഭിന്നതകൾക്ക് തുടക്കമിട്ടത്. രാഷ്ട്രീയ നേതാക്കൾ സാമുദായിക നേതാക്കളുടെ ‘തിണ്ണ നിരങ്ങാൻ’ പോകരുതെന്നും, സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയക്കാർ കിടക്കരുതെന്നുമുള്ള സതീശന്റെ പ്രസ്താവന സുകുമാരൻ നായരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്പോരുകൾ ഉണ്ടാവുകയും, മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി സതീശൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇരുവരും തമ്മിലുള്ള അകൽച്ച കോൺഗ്രസിനുള്ളിലും മുന്നണിയിലും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. എന്നാൽ,വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമായിരുന്നു. ഒടുവിൽ എല്ലാ പരിഭവങ്ങളും മാറ്റിവെച്ച് മുഖ്യമന്ത്രി പെരുന്നയിലേക്ക് എത്താൻ തീരുമാനിച്ചതോടെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു അനുരഞ്ജനത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

Tags: g sukumaran nairMannam jayanthivd satheeshan
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

വൈദ്യുതി തർക്കത്തിന് പരിഹാരം; ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും സണ്ണി ജോസഫും തമ്മിൽ നിർണായക കൂടിക്കാഴ്ച

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Latest News

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

തലസ്ഥാന നഗരത്തെ നടുക്കി വൻ കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തി 2 കിലോ സ്വർണം കവർന്നു!സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

പ്രസിഡന്റിന്റെ നമ്പർ മാറ്റി സ്വന്തം നമ്പർ നൽകി; തൃശൂരിൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അടിച്ചുമാറ്റിയത് നാലേകാൽ കോടി

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

വൈദ്യുതി തർക്കത്തിന് പരിഹാരം; ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും സണ്ണി ജോസഫും തമ്മിൽ നിർണായക കൂടിക്കാഴ്ച

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies