Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

എല്ലാം ഓക്കെയാണെന്ന് പുറമെ പറയും, ഉള്ളിൽ കരയും’; പുരുഷന്മാർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടുകാരോട് പോലും തുറന്നുപറയാത്തത് എന്തുകൊണ്ട്?

by Brave India Desk
Nov 22, 2026, 12:35 pm IST
in India, Health
Share on Facebook
Tweet
WhatsApp
Telegram

 

കൊച്ചി: ജീവിതകാലം മുഴുവൻ ഒരുമിച്ച് യാത്രകൾ പോവുകയും ഗെയിമുകൾ കളിക്കുകയും തമാശകൾ പറയുകയും ചെയ്യുന്ന അടുത്ത സുഹൃത്തുക്കൾക്കിടയിൽ പോലും പുരുഷന്മാർ തങ്ങളുടെ മനസ്സിലെ വിഷമങ്ങളും സങ്കടങ്ങളും തുറന്നുപറയാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? ‘ഓൾ ഗുഡ് ബ്രോ’ (All good, bro) എന്ന് പറഞ്ഞ് കൈകൊടുത്ത് പിരിയുന്നതല്ലാതെ, “ഞാൻ തീരെ ശരിയല്ല, എനിക്ക് വിഷമമുണ്ട്” എന്ന് സ്വന്തം കൂട്ടുകാരോട് പോലും പറയാൻ പല പുരുഷന്മാർക്കും കഴിയാറില്ല. വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ‘ക്രിഞ്ച്’ (Cringe) ആണെന്ന ചിന്തയും സമൂഹം അടിച്ചേൽപ്പിച്ച ചില ധാരണകളുമാണ് ഇതിന് പിന്നിലെന്ന് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മെഹസാബിൻ ദോർഡി വ്യക്തമാക്കുന്നു.

Stories you may like

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

സ്ത്രീകൾ തങ്ങളുടെ കൂട്ടുകാരികളോട് വളരെ എളുപ്പത്തിൽ മനസ്സ് തുറക്കുകയും സങ്കടങ്ങൾ പങ്കുവെക്കുകയും ചെയ്യുമ്പോൾ, പുരുഷന്മാർക്കിടയിലെ സൗഹൃദങ്ങളിൽ ‘വൈകാരികമായ അടുപ്പം’ (Emotional intimacy) പലപ്പോഴും കുറവാണെന്ന് മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ മെഹസാബിൻ ദോർഡി ചൂണ്ടിക്കാട്ടുന്നു. ജോലി, സ്പോർട്സ്, തമാശകൾ എന്നിവയെക്കുറിച്ച് മണിക്കൂറുകളോളം സംസാരിക്കാൻ പുരുഷന്മാർക്ക് സാധിക്കും. എന്നാൽ സ്വന്തം മാനസിക വിഷമങ്ങൾ പങ്കുവെക്കാൻ അവർക്ക് കഴിയാറില്ല. സൗഹൃദത്തിന്റെ കുറവല്ല, മറിച്ച് വികാരങ്ങൾ തുറന്നുപറയാനുള്ള സാഹചര്യമില്ലായ്മയാണ് ഇതിന് കാരണം.

പുരുഷന്മാർ ഇത്തരത്തിൽ ഉൾവലിയുന്നതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. കുട്ടിക്കാലം മുതൽ ആൺകുട്ടികളെ വളർത്തുന്ന രീതിയാണ് ഒന്നാമത്തേത്. ‘ആൺകുട്ടികൾ കരയാൻ പാടില്ല’, ‘നീ കരുത്തനായിരിക്കണം’, ‘പ്രശ്നങ്ങൾ ഒറ്റയ്ക്ക് നേരിടണം’ തുടങ്ങിയ ഉപദേശങ്ങൾ കേട്ടാണ് ഭൂരിഭാഗം ആൺകുട്ടികളും വളരുന്നത്. ഇതോടെ സങ്കടം, ഭയം, മറ്റുള്ളവരെ ആശ്രയിക്കൽ എന്നിവയൊക്കെ ബലഹീനതയാണെന്നും, വികാരങ്ങൾ മറച്ചുവെക്കുന്നതാണ് പൗരുഷമെന്നും അവർ ഉറച്ചുവിശ്വസിക്കുന്നു. മുതിർന്ന ശേഷവും ഈ ചിന്താഗതി അവരുടെ സൗഹൃദങ്ങളെയും പ്രണയബന്ധങ്ങളെയും ദാമ്പത്യജീവിതത്തെയും വരെ ബാധിക്കുന്നു.

മറ്റുള്ളവർ തന്നെ പരിഹസിക്കുമോ അല്ലെങ്കിൽ വിലയിരുത്തുമോ എന്ന ഭയമാണ് രണ്ടാമത്തെ കാരണം. തന്റെ വിഷമങ്ങൾ പറയുമ്പോൾ കൂട്ടുകാർ ചിരിക്കുമോ എന്നും, താനൊരു ദുർബലനാണെന്ന് അവർ കരുതുമോ എന്നും പല പുരുഷന്മാരും ഭയപ്പെടുന്നു. തമാശകൾ പറയുക, പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം നിർദ്ദേശിക്കുക എന്നിവ മാത്രമാണ് പുരുഷന്മാർക്കിടയിലെ സ്നേഹപ്രകടനത്തിന്റെ രീതികളായി മാറിയിരിക്കുന്നത്.

പുരുഷന്മാർക്ക് വികാരങ്ങളില്ലെന്ന പൊതുധാരണ തെറ്റാണെന്നും, അവരും വൈകാരികമായ പിന്തുണയും സ്നേഹവും ആഗ്രഹിക്കുന്നവരാണെന്നും ഡോക്ടർ ഓർമ്മിപ്പിക്കുന്നു. എന്നാൽ സങ്കടങ്ങൾ ഉള്ളിലൊതുക്കി വെക്കുന്നത് വലിയ മാനസിക സമ്മർദ്ദത്തിനും ഏകാന്തതയ്ക്കും കാരണമാകും. ചുറ്റും ഒരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും തന്നെ ആരും വൈകാരികമായി മനസ്സിലാക്കുന്നില്ല എന്ന തോന്നൽ പുരുഷന്മാരെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്നും, സൗഹൃദങ്ങൾക്കിടയിൽ തുറന്ന സംസാരത്തിനുള്ള ഇടം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

Tags: Inside male friendships
Share
Tweet
Send
Share

Latest stories from this section

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

Latest News

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies