Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘സുപ്രീം കോടതി ജഡ്ജിക്ക് ഒരുക്കിയ ഗാർഡ് ഓഫ് ഓണർ അസദുദ്ദീൻ ഒവൈസിക്ക് നൽകി’; പൊലീസിന് വൻ പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്

by Brave India Desk
Nov 22, 2026, 12:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ സുപ്രീം കോടതി ജഡ്ജിക്ക് നൽകാനായി ഒരുക്കിയിരുന്ന ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ (Guard of Honour) ആളുമാറി എഐഎംഐഎം (AIMIM) അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിക്ക് നൽകി പോലീസ്. ശനിയാഴ്ച സഹാറൻപൂരിലെ സർക്യൂട്ട് ഹൗസിലാണ് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ഈ ഗുരുതര പ്രോട്ടോക്കോൾ വീഴ്ച സംഭവിച്ചത്. സംഭവം വിവാദമായതോടെ വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉത്തരവിട്ടു.

സഹാറൻപൂർ സന്ദർശനത്തിനെത്തുന്ന സുപ്രീം കോടതി ജഡ്ജിയെ സ്വീകരിക്കാനായിരുന്നു സർക്യൂട്ട് ഹൗസിൽ പോലീസ് സംഘം ഔദ്യോഗിക സല്യൂട്ട് അടക്കമുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. എന്നാൽ ജഡ്ജി എത്തുന്നതിന് തൊട്ടുമുൻപായി അസദുദ്ദീൻ ഒവൈസി സർക്യൂട്ട് ഹൗസിലേക്ക് എത്തുകയായിരുന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ആളുമാറി ഒവൈസിക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയായിരുന്നു. പോലീസിന്റെ ഔദ്യോഗിക സല്യൂട്ട് സ്വീകരിച്ച ശേഷമാണ് ഒവൈസി അവിടെ നിന്നും മടങ്ങിയത്.

Stories you may like

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

സംഭവത്തിൽ പോലീസിന് അബദ്ധം സംഭവിച്ചതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിക്ക് വേണ്ടി നിശ്ചയിച്ചിരുന്ന പ്രോട്ടോക്കോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവ് കാരണം എംപിക്ക് നൽകുകയായിരുന്നുവെന്നും, ഇത് മനഃപൂർവ്വം സംഭവിച്ചതല്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം നടന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഉത്തർപ്രദേശ് ഗാർഡ് ആൻഡ് എസ്കോർട്ട് ചട്ടങ്ങൾ പ്രകാരം, സൈനിക ഉദ്യോഗസ്ഥർ, സൈനിക വിഭാഗങ്ങൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ഭരണഘടനാ പദവികളിലുള്ള വിശിഷ്ട വ്യക്തികൾ എന്നിവർക്ക് മാത്രമാണ് ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകാൻ വ്യവസ്ഥയുള്ളത്. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഉന്നത വ്യക്തികൾക്ക് സെൻട്രിയിൽ നിന്നുള്ള സാധാരണ സല്യൂട്ട് മാത്രമാണ് നൽകേണ്ടത്. ചട്ടങ്ങൾ മറികടന്ന് എംപിക്ക് ഗാർഡ് ഓഫ് ഓണർ നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടായേക്കും.

Tags: OWAISI
Share
Tweet
Send
Share

Latest stories from this section

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

Latest News

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies