ഡല്‍ഹി: കറന്‍സി ഇടപാട് പരിധി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ കറന്‍സി ഇടപാടുകള്‍ വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന. മൂന്ന് ലക്ഷമായിരുന്ന ഉയര്‍ന്ന നോട്ട് കൈമാറ്റ പരിധി രണ്ട് ലക്ഷമാക്കി നിജപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം
. രണ്ട് ലക്ഷത്തിലധികം കറന്‍സി കൈമാറുന്നത് ശിക്ഷാര്‍ഹമാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
ഫെബ്രുവരിയിലെ കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കറന്‍സി പരിധി മൂന്ന് ലക്ഷമായി നിജപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഈ പരിധി വീണ്ടും രണ്ട് ലക്ഷമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കള്ളപ്പണ നിയന്ത്രണവുമാണ് നോട്ട് കൈമാറ്റ പരിധി കുറയ്ക്കുന്നത് വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Discussion about this post