തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരായ പി സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ മനുഷ്യത്വ രഹിതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ഉന്നത പദവിയിലിരിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും സ്പീക്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പി. സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ സ്പീക്കറെന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. നിരന്തരമായി പരാമര്‍ശങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പരാതി നിയമസഭയുടെ എത്തിക്സ് കമ്മറ്റിക്ക് വിട്ടേക്കുമെന്നും സൂചനയുണ്ട്.
അതേസമയം പി. സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ നല്കിയ പരാതി സ്പീക്കറിന്റെ പരിഗണനയിലുണ്ട്.
Discussion about this post