കൊച്ചി: മതപരിവര്‍ത്തനത്തിന് വിധേയമായ വൈക്കം സ്വദേശിനി അഖിലയ്ക്ക് നീതി നിഷേധം നടക്കുന്നുവെന്നാരോപിച്ച് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈനെതിരെ മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മഹാരാജാസില്‍ പരിപാടി ഉദ്ഘാടനം ചെയ്തു പുറത്തിറങ്ങിയപ്പോഴായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അഖിലയെ 27ന് സുപ്രീംകോടതിയില്‍ ഹാജരാക്കുമ്പോള്‍ കൂടെ പോവുമോ എന്ന ചോദ്യത്തിന് ഇല്ല, അക്കാര്യം കോടതി ആവശ്യപ്പെട്ടിട്ടില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ വ്യക്തമാക്കി. അഖില വീട്ടിലെത്തിയിട്ട് മൂന്നുമാസമല്ലേ ആയുള്ളൂ എന്ന് പറഞ്ഞു വനിതാ കമ്മീഷന് ചിരിക്കുമ്പോള്‍ അല്ല, അഞ്ച് മാസമായി എന്ന് വിദ്യാര്‍ത്ഥികള്‍ തിരുത്തുകയും ചെയ്തു.
അഖിലയെ സന്ദര്‍ശിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതെ നിയമതടസ്സം ചൂണ്ടിക്കാട്ടി പോവാതിരിക്കുന്നത് നീതികേടാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സ്റ്റുഡന്റ്സ് ഫോര്‍ ഹാദിയ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധം സംഘടിപ്പിച്ച തങ്ങളെ തടയാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതായും എം സി ജോസഫൈനെതിരെ നിങ്ങളെന്തിനാണ് സമരം ചെയ്യുന്നതെന്ന് അവര്‍ ചോദിച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്നലെ അഖില വിഷയത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ എസ്എഫ്ഐക്കാര്‍ അവ കീറിയതായും തങ്ങളുടെ പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.
Discussion about this post