മുത്തച്ഛന് പാഴ്സി… അമ്മ റോമന്‍ കത്തോലിക്ക; പിന്നെയെങ്ങനെ ഇദ്ദേഹം ബ്രാഹ്മണനായി ?.എന്ന ചോദ്യമുയര്‍ത്തി രാഹുലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെവിഎസ് ഹരിദാസ്. രാഹുല്‍ ബ്രാഹ്മണനാണ് എന്ന് അവകാശപ്പെട്ടത് ശരിയെങ്കില്‍ എന്തുകൊണ്ട് സോമനാഥ് ക്ഷേത്രത്തില്‍ അഹിന്ദുവാണ് എന്ന് സാക്ഷ്യപ്പെടുത്തിയത് എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു.. രാഹുല്‍ അക്ഷരാര്‍ഥത്തില്‍ റോമന്‍ കത്തോലിക്കനാണ് എന്ന സുബ്രഹ്മണ്യം സ്വാമിയുടെ വളിപ്പെടുത്തല്‍ ശരിയാവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പറയുന്നു.
”സോണിയ ഗാന്ധിയുടെ വസതിയായ 10 – ജനപഥില്‍ ഒരു കത്തോലിക്കാ പള്ളിയുണ്ടത്രേ. അവിടെ എല്ലാ ഞായറാഴ്ചയും പ്രാര്‍ഥന ( കുര്ബാനയാവണം ഉദ്ദേശിച്ചത്) പതിവുണ്ട്; ഒരു മലയാളി അച്ചനാണത്രെ അവിടെയെത്താറുള്ളത്. ഞായറാഴ്ചകളില്‍ രാഹുലും ആ പള്ളിയിലെ പ്രാര്‍ഥനകളില്‍ പങ്കാളിയാവാറുണ്ട് എന്നും സ്വാമി വെളിപ്പെടുത്തിയിരിക്കുന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വാമി വെറുതെ എന്തെങ്കിലും പറയുന്ന പ്രകൃതക്കാരനല്ല………. 10, ജനപഥിലെ വിശേഷങ്ങള്‍ അടുത്തറിഞ്ഞയാളുകൂടിയാവണം അദ്ദേഹം.
ഒരു കാര്യം തീര്‍ച്ചയായി….. ഗുജറാത്തില്‍ സ്വന്തം കുഴി രാഹുല്‍ തന്നെ കുഴിച്ചിരിക്കുന്നു…… , കോണ്‍ഗ്രസിന്റെ പരാജയം രാഹുല്‍ ഗാന്ധി തന്നെ ഉറപ്പാക്കിയിരുന്നു”….ഹിന്ദു കാര്‍ഡ് കളിച്ചുവന്നിരുന്നത് വെറും രാഷ്ട്രീയതട്ടിപ്പാണ് എന്ന് ഗുജറാത്തികള്‍ തിരിച്ചറിയുമല്ലോ എന്നും കെവിഎസ് ഹരിദാസ് ചോദിക്കുന്നു.
https://www.facebook.com/photo.php?fbid=10208305698158847&set=a.10201335440586764.1073741827.1795763207&type=3&theater
Discussion about this post