ഡല്‍ഹി: ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ കരട് രേഖ പി.ബി തള്ളി. കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ പോലും പാടില്ലെന്നാണ് പി.ബിയിലെ ഭൂരിപക്ഷ അഭിപ്രായം.
കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് ആണ് പി.ബിയുടെ അംഗീകാരം ലഭിച്ചത്. ഇതോടെ പി.ബി രേഖയായി പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖ കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കും. നേരത്തെ യെച്ചൂരിയുടെ കരട് രേഖ പി.ബിയും കേന്ദ്ര കമ്മിറ്റിയും തള്ളിയിരുന്നു. എന്നാല്‍ രേഖയില്‍ ഭേദഗതി വരുത്തി വീണ്ടും പി.ബിയില്‍ അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതും പി.ബി തള്ളുകയായിരുന്നു.
Discussion about this post