പത്തനംതിട്ട: സംസ്ഥാനത്ത് അക്രമികളുടെ തേര്‍വാഴ്ചയാണ് അരങ്ങേറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആഭ്യന്തര വകുപ്പിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ല. അക്രമത്തിനെതിരെ ശക്തമായ നടപടി വേണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് ഖേദകരമാണ്. കേന്ദ്രവും വിഷയം ഗൗരവപരമായി എടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
കണ്ണൂര്‍ കണ്ണവത്ത് എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post