ഡല്‍ഹി: എല്ലാ കേന്ദ്രകമ്മിറ്റി അംഗങ്ങളും സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.
ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചെന്നു യച്ചൂരി സ്ഥിരീകരിച്ചു. നേരത്തെ പരാതി കിട്ടിയിട്ടില്ല എന്നായിരുന്നു എസ് ആര് പി ഉള്‍പ്പടെയുള്ള പിബി അംഗങ്ങള്‍ പറഞ്ഞിരുന്നത്. പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ അതിന്റേതായ രീതിയും നടപടിക്രമങ്ങളുമുണ്ടെന്നും പാര്‍ട്ടി രീതിയില്‍ ഉചിതമായ നടപടിയുണ്ടാകും അദ്ദേഹം വിശദീകരിച്ചു. . അക്കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് മറുപടി നല്കിയി്ുണ്ട് അതുതന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കു പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും യെച്ചൂരി പറഞ്ഞു. സിപിഎം ഇടപെട്ട് ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തു തീര്‍ക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post