ഡല്‍ഹി;തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കര്‍ണാടകയില്‍ വിവിധ മണ്ഡലങ്ങളില്‍നിന്നായി തിരഞ്ഞെടുപ്പു കമ്മിഷന് നിയോഗിച്ച പ്രത്യേകാന്വേഷണസംഘം 120 കോടിയുടെ സ്വര്‍ണവും പണവും പിടിച്ചെടുത്തു.
പരിശോധനയ്ക്കുശേഷം പിടിച്ചെടുത്ത പണത്തില്‍ 32.54കോടി രൂപ തിരിച്ചു നല്കി. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണവും മറ്റും ഒഴുക്കാനുള്ള സാധ്യത കണക്കിലെടുത്ത് നിരീക്ഷണത്തിനായി പോലീസിനെയും ആദായനികുതി വകുപ്പിനെയും തിരഞ്ഞെടുപ്പു കമ്മിഷന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discussion about this post