ചെങ്ങന്നൂര്‍; ഇടത് സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി വോട്ട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്സ് നേതാവ് എകെ ആന്റണി. പിണറായി സര്‍ക്കാരിന്റെ അഹങ്കാരത്തിനും ദാര്‍ഷ്ട്യത്തിനും അറുതി വരുത്താന്‍, ഈ സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം ശരിയായിരിക്കണമെന്ന് തോന്നാതിരിക്കാന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ബിജെപിയുടെ വോട്ടും വേണമെന്ന് ആന്റണി പറഞ്ഞു.
ചെങ്ങന്നൂരില്‍ ബിജെപിയുടെ വോട്ട് കോണ്‍ഗ്രസ്സിന് വേണ്ടെന്ന് വിഡി സതീശന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സതീശന്റെ നിലപാടുകളെ തള്ളി ആന്റണി രംഗത്ത് എത്തിയത്. ചെങ്ങന്നൂരില്‍ പ്രചാരണത്തിനിടെ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ആന്റണി നടത്തിയിരുന്നു.
കോണ്ഗ്രസ്സുകാരോടും ലീഗുകാരോടും കേരളകോണ്ഗ്രസ്സിനോടും മാത്രമല്ല എനിക്ക് ബിജെപിക്കാരോടും പറയാനുള്ളത് ഇത്രമാത്രമാണ്.
Discussion about this post