കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പള്ളികളിലും പ്രത്യേക ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്ക്കാരം നടക്കും .30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയിലാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളാഘോഷിക്കുന്നത്.
പ്രാര്ത്ഥനാപൂര്ണ്ണമായാണ് റംസാന് കടന്നുപോയത്. വിശ്വാസികള്‍ പകല്‍ മുഴുവന്‍ അന്നപാനീയമുപേക്ഷിച്ച് രാത്രി ദീര്‍ഘമായ തറാവിഹ് നമസ്കാരം നടത്തി പൂര്‍ണ്ണമായും ദൈവത്തിലേക്ക് മടങ്ങിയ ദിവസങ്ങള്‍. സ്വത്തിന്റെ ചെറിയ വിഹിതം സക്കാത്ത് നല്കി ദൈവകല്പനകളനുസരിച്ച് പാവപ്പെട്ടവനോട് കൂറ് പുലര്‍ത്തി. ഇന്നത്തെ പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി വിശ്വാസികള്‍ ഫിത്തര്‍ സക്കാത്ത് നല്കി നോമ്പില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് കൂടി പ്രായ്ശ്ചിത്തം ചെയ്യും.
കോഴിക്കോട് മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാര്‍ ശവ്വാല്‍ മാസപ്പറിവി സ്ഥിരികരിച്ചത്.കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് തങ്ങളും പാളയം ഇമാമമും മറ്റു ഖാസിമാരും അറിയിച്ചു. പെരുന്നാളിന്റെ വരവ് പ്രഖ്യാപിച്ചതോടെ പള്ളികളില്‍ തക്ബീര്‍ വിളികള്‍ മുഴങ്ങി. മഴയായതിനാല്‍ മിക്കയിടത്തും ഈദ്ഗാഹുകള്‍ ഒഴിവാക്കി പള്ളിയിലാണ് ഇത്തവണ നമസ്കാരം. നിപയും ഉരുള്‍പൊട്ടലും കാരണം വടക്കന്‍ കേരളത്തില്‍ ആഘോഷത്തിന് പതിവ് ഉണര്‍വ്വില്ല .
Discussion about this post