യുവതിയെ അതിക്രൂരമായി ഉപദ്രവിക്കുന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്റെ മകന്റെ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ ഇടപെടല്‍ . ഇവര്‍ക്കെതിരെ ശക്തമായ നടപടിയ്ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് .
ഡല്‍ഹിയില്‍ ഉത്തംനഗറിലുള്ളയൊരു സ്വകാര സ്ഥാപനത്തില്‍ സെപ്തംബര്‍ രണ്ടിനാണ് സംഭവം നടതെന്നാണ് വിലയിരുത്തല്‍ . ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു . തുടര്‍ന്ന് യുവതി പരാതി നല്‍കുകയായിരുന്നു . ആദ്യ ഘട്ടത്തില്‍ പരാതി നല്കുവാന് യുവതി തയ്യാറായിരുന്നില്ല . യുവാവിന്റെ പ്രതിശ്രുതവധുവാണ് വീഡിയോ കണ്ട് ആക്രമിച്ച യുവാവിന്റെ പ്രതിശ്രുത വധുവാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം പരാതിയുമായി മുന്നോട്ടു വന്നത് . പിന്നാലെ യുവതി വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്തു .
ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥനന്റെ മകനായ രോഹിത് സിംഗ് തോമറിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു . ദൃശ്യങ്ങളില്‍ യുവാവ് യുവതിയെ മുടിയില്‍ കുത്തിപ്പിടിച്ചു നിലത്തേക്ക് എറിയുന്നതും തുടര്‍ന്ന് വയറില്‍ ആഞ്ഞു ചവുട്ടുന്നതും , കൈമുട്ടിലും കാല്‍മുട്ടിലും ചവുട്ടി ഞെരിക്കുന്നതും വ്യക്തമായിരുന്നു . ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സുഹൃത്ത് നിറുത്തുവാന്‍ ആവശ്യപ്പെടുന്നത് കേള്‍ക്കാമായിരുന്നു . എന്നിട്ടും ഈ വ്യക്തി അക്രമം അവസാനിപ്പിക്കാനോ പിടിച്ചു മാറ്റുവാനോ തയ്യാറായില്ല .
ക്രൂരമായ പീഡനത്തിനു ഇരയായ പെണ്‍കുട്ടി ഇന്നാണ് പരാതി നല്കുവാന് തയ്യാറായത് . രോഹിത് തോമാര്‍ തന്റെ സുഹൃത്തിനെ ഓഫീസില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയും അതിനെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു .
Discussion about this post