In Facebook
”R B ശ്രീകുമാര്‍,, ഇടത് തീവ്രവാദത്തിന്റെ ചാരനോ?
ഇയാളെ കസ്റ്റഡിയിലെടുക്കണം; നമ്പി നാരയണനെ എങ്ങനൊക്കെ ചോദ്യം ചെയ്തോ അതേ പോലെ ചോദ്യം ചെയ്യണം..ഇയാളുടെ സാമ്പത്തിക സ്രോതസ്സ് വിശകലനം ചെയ്യണം..
1994 ലെ കേരളത്തിനും 2002 ലെ ഗുജറാത്തിനും നിരവധി സാമ്യം കാണുന്നു..കെ കരുണാകരനെന്ന കേരള മുഖ്യമന്ത്രിക്കും നരേന്ദ്രമോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രിക്കും നിരവധി സാമ്യം കാണുന്നു..
1994 ലെ കേരളം
ISRO ചാരക്കേസ് കെട്ടിച്ചമച്ചത് എന്തിന്? മുഖ്യമന്ത്രി K കരുണാകരനെ അട്ടിമറിക്കാന്‍..
K കരുണാകരന് അന്നത്തെ കിംഗ് മേക്കര്‍. ഇന്ത്യയുടെ പ്രധാനമന്ത്രിയെ വരെ നിശ്ചയിക്കാന്‍ ശേഷിയുള്ള നേതാവ്.. നരസിംഹറാവുവിനെ പ്രധാനമന്ത്രി ആയി വാഴിച്ചവന്‍.. അതേ K കരുണാകരന് ശക്തനായിരുന്നാല്‍ അദ്ദേഹം കേരളത്തിനപ്പുറം രാജ്യഭരണം കൈയ്യാളും. കോണ്‍ഗ്രസ്സിനെ നയിക്കും നിശ്ചയിക്കും…മാധ്യമങ്ങള്‍ അന്ന് കെ കരുണാകരനെ ഇത്തരത്തില്‍ വാഴ്ത്തിപ്പാടി തുടങ്ങിയിരുന്നു..
ISRO ചാരക്കേസ് എന്ന കെട്ടിച്ചമച്ച കേസിലൂടെ ഒരു സര്‍ക്കാരിനെ, ഒരു മുഖ്യമന്ത്രിയെ, ഭാവി പ്രധാനമന്ത്രിയെ അട്ടിറിച്ചു ഈ കശ്മലന്…പൊതുജനം കാര്യം മനസിലാക്കുന്നത് അര നൂറ്റാണ്ടിന് ശേഷം 2018 ല്‍ മാത്രം….
2002 ലെ ഗുജറാത്ത്
ഗുജറാത്ത് ചരിത്രത്തില്‍ അതിശക്തനായ മുഖ്യമന്ത്രി എന്ന് ലോകം ചര്‍ച്ച ചെയ്തു തുടങ്ങിയ വ്യക്തിത്വം നരേന്ദ്രമോദി…അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ അന്ന് നരേന്ദ്രമോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഭരണ സംഘടന നൈപുണ്യം പ്രതീക്ഷയോടെ വാഴ്ത്തി തുടങ്ങിയിരുന്നു… ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്നും മാധ്യമങ്ങള്‍ വാഴ്ത്തി പാടിത്തുടങ്ങിയ കാലം..
2002 ഗുജറാത്ത് കലാപം സംബന്ധിച്ച് RB ശ്രീകുമാര്‍ മെനഞ്ഞ കഥകള്‍ മുഴുവന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് എതിര്.. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ നല്കിയ മൊഴികള്‍, നാനാവതി കമ്മീഷനില്‍ നല്കിയ മെമ്മോറാണ്ടങ്ങള്‍…എല്ലാം നരേന്ദ്രമോദിക്ക് എതിര്..ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ അട്ടിമറിക്കുക, ഭാവി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാധ്യതകള്‍ തകര്‍ക്കുക…
മുഖ്യമന്ത്രിമാരായ കെ കരുണാകരന്റേയും നരേന്ദ്രമോദിയുടേയും അനുഭവങ്ങള്‍ക്ക് വലിയ സാമ്യം..RB ശ്രീകുമാര്‍ കെ കരുണാകരനെ വീഴ്ത്തി, നരേന്ദ്രമോദി RB ശ്രീകുമാറിനെ അതിജീവിച്ച് പ്രധാനമന്ത്രി ആയി…
ISRO ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് രാജ്യത്തെ പരമോന്നത കോടതി സുപ്രീംകോടതി സാക്ഷ്യപ്പെടുത്തുമ്പോള്‍ ആ കെട്ടുകഥയ്ക്ക്, കളളക്കേസിന് വിത്തിട്ട RB ശ്രീകുമാറിനെ രാജ്യം എന്തിന് വിശ്വസിക്കണം??”
Discussion about this post