കൊട്ടിയം: മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി കാട്ടി പ്രതിഷേധം.സംഭവത്തില്‍ അഞ്ച് ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. അയത്തില്‍ ഹരീന്ദ്രന്‍ (41), മയ്യനാട് ആക്കോലില്‍ ജയപ്രകാശ് (45), ഉഷസ് നഗറില്‍ പ്രതീഷ് (33), ഉമയനല്ലൂര്‍ പന്നിമണ്‍ പ്രജിത് (27), കൊട്ടിയം നടുവിലക്കര വിനോദ് (42) എന്നിവരാണ് പിടിയിലായത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം നടന്നത്. കൊല്ലത്ത് എല്‍.ഡി.എഫ് സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തു മടങ്ങവെ ഉമയനല്ലൂര്‍ കടമ്പാട്ടുമുക്കില് വെച്ചാണ് ഇവര്‍ മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി കാട്ടിയത്.
Discussion about this post