മുംബൈ; ഭിമ-കൊറേഗാവ് കലാപത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. വെര്‍നണ്‍ ഗൊണ്‍സാല്‍വസ്, അരുണ്‍ ഫെരേര, സുധ ഭരദ്വാജ് എന്നിവരെയാണ് പുണെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടത്. അടുത്ത മാസം ആറു വരെ ആണ് പൊലീസ് കസ്റ്റഡി.
പ്രതികളുടെ ജാമ്യാപേക്ഷ പുണെ കോടതി തള്ളിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഗൊണ്‍സാല്‍വസ്, ഫെരേര എന്നിവരെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മൂന്നുപേരുടെയും മാവോയിസ്റ്റ് ബന്ധങ്ങള്‍ വ്യക്തമാക്കുന്ന തെളിവുകള്‍ പോലിസ് കോടതിയില്‍ ഹാജരാക്കി. ജനാധിപത്യ സംവിധാനത്തിന് ഭീഷണിയുണ്ടാക്കുന്ന ഗൂഢാലോചനയില്‍ പ്രതികള്‍ പങ്കാളികളാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. ഇതു സംബന്ധിച്ച വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ, തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്നും ജയിലില്‍ മതിയായ സൗകര്യം തന്നെ വേണമെന്നും സുധ ഭരദ്വാജ് അപേക്ഷ നല്കി. തുടര്‍ന്ന്, വൈദ്യസൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ കോടതി ഉത്തരവിട്ടു.
അതേസമയം, മനുഷ്യാവകാശപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ആവശ്യം തിരസ്കരിച്ച സുപ്രീംകോടതി വിധിക്കെതിരെ ചരിത്രകാരി റൊമില ഥാപ്പര്‍ നല്കിയ റിവ്യു ഹര്‍ജി സുപ്രീംകോടതി തള്ളി. പുണെയിലെ ഭിമ-കൊറേഗാവിലുണ്ടായ ദലിത്-മറാഠ സംഘര്‍ഷക്കേസില്‍ ഓഗസ്റ്റിലാണ് ഇവരെയും കവി വരവര റാവു, ഗൗതം നാവലാഖ എന്നിവരെയും അറസ്റ്റ് ചെയ്തത്.
Discussion about this post