എസ് പി യതീഷ് ചന്ദ്ര അറിയപ്പെടുന്ന നമ്പര്‍ വണ്‍ ക്രിമിനലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി എ.എന്‍ രാധാകൃഷ്ണന് . ആ വ്യക്തിയുടെ പശ്ചാത്തലവും മുന്‍ നിലപാടും പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു . കൊച്ചിയിലെ ഗെയില്‍ സമരക്കാലത്ത് എഴുവയസ്സുകാരനായ കുട്ടിവരെ അദ്ദേഹത്തിന് എതിരെ പരാതി നല്‍കിയിരുന്നു . പല സമരത്തെയും മര്ദ്ധനമുറകളിലൂടെ നേരിട്ടയാളാണ് യതീഷ്ചന്ദ്രയെന്നും എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു .
ശബരിമലയില്‍ സ്ഥിരം നാമജപം നടക്കുന്ന മണ്ഡപങ്ങളില്‍ പോലും പോലീസ് ബാരികേഡ സ്ഥാപിച്ചിരിക്കുകയാണ് . സന്നിധാനത്ത് ഭക്തര്‍ക്ക് ശരണം വിളിക്കാന്‍ കഴിയുന്നില്ല . ശബരിമലയിലും സന്നിധാനത്തും കാശ്മീരില്‍ യുദ്ധം നടക്കുമ്പോള്‍ കാണുന്നതിന് തുല്യമായ സാഹചര്യമാണ് . പോലീസ് ഭക്തരെ പീഡിപ്പിക്കുകയാണ് . കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് കൂടി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആയുധകാരികളായ പോലീസിനെയാണ് കാണാന്‍ കഴിഞ്ഞത് . പോലീസ് അവരുടെ അഹങ്കാരം ഉപയോഗിച്ച് അയ്യപ്പവിശ്വാസികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പോലീസുകാരെ കൊണ്ട് വന്നു അരാജകത്വം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post