കേരളത്തില്‍ സിപിഎം അവകാസവാദം കേട്ട് പരിശധനയ്ക്ക് എത്തിയ ഗിന്നസ് ബുക്കുകാര് പിണറായി വിജയനെ തിരഞ്ഞ് നടക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. ”
ഞങ്ങള്‍ മതിലുകെട്ടും, മതില് കെട്ടിയാല്‍ ഗിന്നസ് ബുക്കില്‍ പേര് വരും, ഓസ്ക്കാര്‍ അവാര്‍ഡ് കിട്ടും. ഈ ഗിന്നസ് ബുക്കില്‍ പേര് ഉള്‍പ്പെടുത്താനായി അവിടെ നിന്ന് പരിശോധനയ്ക്ക് എത്തിയവര്‍ ഇപ്പോള്‍ പിണറായി വിജയനം തപ്പി നടക്കുകയാണ്. കാരണം ഇ മതില് എല്ലായിടത്തും വിള്ളലുകളുമായി ജനങ്ങള്‍ നിരാകരിച്ചു. ജനങ്ങള്‍ തൂത്ത് എറിഞ്ഞ് കളഞ്ഞ മതിലാ..മതിലില്‍ പങ്കെടുത്തവര്‍ പോലും ഇപ്പോള്‍ അയ്യപ്പനൊപ്പമാണ്. ആ സാഹചര്യത്തിലാണ് പിണറായി വിജയന് ധിക്കാരം കാണിക്കുന്നതെന്നും എ.എന്‍ രാധാകൃഷണന് പറഞ്ഞു. ബിജെപി പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു എ.എന്‍.
കുറെ ക്രിമിനലുകളായ പോലിസുകാരുണ്ട്. അവര്‍ രാജ്യത്ത് അരാജകത്വം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ”കോട്ടയം എസ് പി ഹരിശങ്കര്‍ അറിയപ്പെടുന്ന ഗുണ്ടകയാണ്. പൂങ്കാവനത്തെ തകര്‍ക്കാന്‍ ക്വട്ടേഷന്‍ എടുത്തിട്ടുള്ള ദേവസ്വം മെമ്പര്‍ ശങ്കര്‍ ദാസ് ഇയാളുടെ അച്ഛനാണ്. അയാളാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നത്. ആ ഹരിശങ്കറിന് ഏതാണ്ട് ആയിരം കോടിയുടെ ആസ്തിയുണ്ട്. വൈക്കം പാലം പണിയുന്നത് ഹരിശങ്കറിന്റെ അമ്മായി അച്ഛനാണ്. എവിടെ നിന്നാ പണം കിട്ടുക. രാജ്യ ദ്രോഹ ശക്തികളില്‍ നിന്ന് പണം വാങ്ങിയിരിക്കുകയാണ് ശബരിമലയെ തകര്‍ക്കാനെന്നും എ.എന്‍ രാധാകൃഷ്ണന് ആരോപിച്ചു.
പൂങ്കാവനത്തെ തകര്‍ക്കാന്‍ നേതൃത്വം നല്‍കുന്നത് പിണറായി വിജയനാണ്. യുഎഇയില്‍ പോയപ്പോള്‍ പിണറായി വിജയന് ആരൊക്കെയായി ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കണം. രാജ്യദ്രോഹ ശക്തികളുമായി ചര്‍ച്ച നടത്തിയിരുന്നോ, അവരുമായി ഉടമ്പടി ഉണ്ടാക്കിയിരുന്നോ എന്ന് വ്യക്തമാക്കണമെന്നും എ.എന്‍ രാധാകൃഷ്ണന് ആരോപിച്ചു.
പിണറായി വിജയന്റെ ബാല്യകാലം മുതലുള്ള എല്ലാ ചരിത്രവും ഗുണ്ടായിസമാണ്. കൊല്ലും കൊലയുമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ്. അന്നത്തെ പോലിസ് ഉദ്യോഗസ്ഥന്മാര് അദ്ദേഹത്തെ ഏതെങ്കിലും ദുര്‍ഗുണ പാഠശാലയിിേക്ക് അയച്ചിരുന്നുവെങ്കില്‍ ഇന്ന് കേരളം രക്ഷപ്പെടുമായിരുന്നു. എന്താണ് ശരീരഭാഷ. ആളുകളെ ഭയപ്പെടുത്തുകയല്ലേ, വെല്ലുവിളിക്കുകയല്ലേ? ഇയാളിത്ര വീരശൂര പരാക്രമിയെങ്കില്‍ ഒളിച്ചും പാത്തും ആംബുലന്‍സില്‍ കയറ്റിയും അഞ്ചരകോടിയോളം വരുന്ന വിശ്വാസികളെ വെല്ലുവിളിക്കാന്‍ എതിനാണ് മുന്നോട്ട് വന്നത,് ധൈര്യസമേതം നേരിടാന്‍ പാടില്ലേ. ഇത് വിശ്വാസികള്‍ക്കെതിരായ പിണറായി വിജയന്റെ യുദ്ധ പ്രഖ്യാപനമാണെന്നും എ.എന്‍ രാധാകൃഷ്ണന് ആരോപിച്ചു.
Discussion about this post