തിരുവനന്തപുരം: ‘ മോശം മുഖ്യമന്ത്രിയാര് ?’ ഗൂഗിളിനോട് ചോദിച്ചാല്‍ നല്കുന്ന ഉത്തരം പിണറായി വിജയനെന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ് ചോദ്യം പരിശോധിക്കുമ്പോള്‍ ആദ്്യം കാണുന്നത്.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി നിലപാട് അംഗീകരിച്ച്, വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്ത്യയൊട്ടുക്കും ശക്തമായ എതിര്‍പ്പാണ് ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തും മലയാളികളുടെ ഇടയില്‍ ഉണ്ടാവുന്നത്. ഇാ സാഹചര്യത്തിലാണ് മോശം മുഖ്യമന്ത്രി ആര് എന്നതിന് പിണറായി വിജയന്റെ പോര് തന്നെ ഗൂഗിള്‍ മറുപടി നല്‍കുന്നത്.
എന്നാല്‍ വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പിണറായി വിജയന്റെ പേര് മോശം മുഖ്യമന്ത്രി എന്ന പട്ടികയില്‍ നിന്ന് മാറികിട്ടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പണി തുടങ്ങി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങലിലെ മുഖ്യമന്ത്രിമാരുടെ പേര് വരാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇതിനായി വാട്സ്ആപ്പ് സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗൂഗിള്‍ അല്‍ഗോരിതത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഉത്തരങ്ങള്‍ കിട്ടുന്നതെന്ന് ഐടി വിദഗ്ദര്‍ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശബരിമല പ്രശ്നമുയര്‍ത്തി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഗൂഗിളിലുണ്ടായ അന്വേഷണങ്ങളാകാം ഇത്തരത്തിലൊരു ഉത്തരത്തിന് കാരണം. സമാന ചോദ്യങ്ങളുമായോ ഉത്തരങ്ങളുമായോ ഉള്ള വെബ് പേജുകളിലെക്കുള്ള അന്വേഷണങ്ങളാണ് ഇത്തരത്തിലുള്ള ഉത്തരം ലഭിക്കാന്‍ ഇടയാക്കുന്നത്.
Discussion about this post