‘ജാതി നോക്കരുത്. ഹിന്ദു യുവതികളെ തൊടുന്ന കൈ പിന്നെയവിടെ ഉണ്ടാകാന്‍ പാടില്ല,’ ഒരു പൊതു പരിപാടിക്കിടെ അനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. കര്‍ണാടകയിലെ കൊഡഗ് ജില്ലയില്‍ ഹിന്ദു ജാഗ്രണ വേദികെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമര്‍ശം.
പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റെ ദിനേശ് ഗുണ്ടു റാവു രംഗത്ത് വന്നു. അനന്ത് കുമാര്‍ ഹെഗ്ഡെയുടെ പക്കല്‍ നിന്നും മറ്റൊന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹത്തെ പോലുള്ളവര്‍ മന്ത്രിയായത് മോശമാണെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു. മന്ത്രിയായതില്‍ പിന്നെ അനന്ത് കുമാര്‍ ഹെഗ്ഡെ എന്ത് പ്രവൃത്തികളാണ് ചെയ്തതെന്നും പറയണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതിനും മറുപടിയായി അനന്ത് കുമാര്‍ ഹെഗ്ഡെ രംഗത്ത് വന്നു. തന്റെ നേട്ടങ്ങളെപ്പറ്റി പറയാന്‍ താന്‍ തയ്യാറാണെങ്കിലം ദിനേശ് റാവുവിന്റെ കൂടെ ആരാണുള്ളതെന്ന് പറയണമെന്ന് അനന്ത് കുമാര്‍ പറഞ്ഞു. ഒരു മുസ്ലീം യുവതിയുടെ പിറകെ പോയ ആളായിട്ടാണ് തനിക്ക് ദിനേശ് റാവുവിനെ അറിയാവുന്നതെന്ന് ദിനേശ് റാവുവിന്റെ ഭാര്യയെ ചൂണ്ടിക്കാട്ടി അനന്ത് കുമാര്‍ പറഞ്ഞു.
താജ് മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ലെന്നും രാജാവ് ജയസിംഹയുടെ പക്കല്‍ നിന്നും ഷാ ജഹാന് താജ് മഹല്‍ വാങ്ങിയതാണെന്നും അനന്ത് കുമാര്‍ പറഞ്ഞു. ഇതേപ്പറ്റി ഷാ ജഹാന് തന്നെ തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. താജ് മഹല്‍ സത്യത്തില്‍ ഒരു ശിവക്ഷേത്രമാണെന്നും തേജോ മഹാലയ എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രമാണ് പിന്നീട് താജ് മഹലായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുന്‍പ് കേരളത്തില്‍ ശബരിമലയില്‍ ആചാരലംഘനം നടന്നപ്പോള്‍ അത് ഹിന്ദുക്കളുടെ മേലുള്ള പട്ടാപകലുള്ള ബലാത്സംഗമാണെന്നും അനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞിരുന്നു.
Discussion about this post