പുല്‍വാമ: പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍. ഇന്ത്യയ്ക്കൊപ്പം നിന്ന് ഭീകരരെ അമര്‍ച്ച ചെയ്യുമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ കെന്നറ്റ് ജെസ്റ്റര്‍ അറിയിച്ചു. റഷ്യയും ഭീകരാക്രമണത്തെ അപലപിച്ചു. ഭൂട്ടാനും ശ്രീലങ്കയും ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ മരണസംഖ്യ നാല്‍പ്പത്തിനാലായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
Discussion about this post