കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന സൂചനകള്‍ വന്നു തുടങ്ങി. ആക്രമണം നടന്ന സ്ഥലത്തിന്റെ പരിസരത്തുള്ള 15 ഗ്രാമങ്ങള്‍ സൈന്യം വളഞ്ഞു. സൈനിക വാഹനത്തിനു നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയതിനു പിന്നാലെ വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. ഇതിനര്‍ഥം സമീപത്ത് മറ്റുഭീകരര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നാണ്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.ഇന്നു രാത്രി മുഴുവനും ഭീകരര്‍ക്കായി തിരച്ചില്‍ ഉണ്ടാകും.
മാവോയിസ്റ്റ് ആക്രമണങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള കെ വിജയകുമാറാണ് ജമ്മു കശ്മീര്‍ ഗവര്‍ണറുടെ സുരക്ഷാ ഉപദേഷ്ടാവ്. സ്ഥിതിഗതികള്‍ സംബന്ധിച്ച നിയന്ത്രണവും ഇദ്ദേഹത്തിനാണ്. വിഷയത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിതല സമിതി നാളെ രാവിലെ 9.15 ന് യോഗം ചേരും.
Discussion about this post