പുല്‍വാമയില്‍ സൈനികര്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി. സി.ആര്.പി.എഫ്. 82-ാം ബറ്റാലിയന് അംഗമാണ്. 2001ല്‍ സി.ആര്.പി.എഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചു മണിക്കാണ് സൈന്യത്തില്‍ നിന്ന് ഔദ്യോഗികമായി മരണവിവരം ബന്ധുക്കളെ അറിയിച്ചത്. ബറ്റാലിയന് മാറുന്നതിന്റെ ഭാഗമായി അഞ്ചു ദിവസത്തെ അവധിക്ക് നാട്ടില്‍ വന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തീയതിയാണ് മടങ്ങിപോയത്.
രാവിലെ 10 മണിക്ക് ശേഷമേ ജില്ലാ അധികൃതര്‍ വീട്ടിലെത്തി മൃതദേഹം നാട്ടിലെത്തിക്കുന്നത് അടക്കമുള്ള വിവരങ്ങള്‍ കൈമാറുകയുള്ളൂ. തൃക്കേപ്പറ്റയിലെ കുടുംബവീട്ടില്‍ സംസ്കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Discussion about this post