പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാനും ആശ്വാസമേകാനും രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും സൈനികരുടെ കുടുംബങ്ങള്‍ക്കു സഹായങ്ങള്‍ എത്തിതുടങ്ങി. മുംബൈ സിദ്ധിവിനായ ക്ഷേത്രം 51 ലക്ഷം രൂപ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സംഭാവന നല്കി.
ഇന്നലെ ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച സൈനികരുടെ ഭൗതികദേഹങ്ങള്‍ ഇന്ന് ജന്മനാടുകളിലെത്തിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ സൈനികര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിചേരുന്നത്.
Discussion about this post