എസ് എന്‍ സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ വെള്ളി ആഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ എന്‍ വി രമണ, ശാന്തന ഗൗഡര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
പിണറായി വിജയന് ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സി ബി ഐ നല്കിയ അപ്പീല്‍ ഉള്‍പ്പടെ നാല് ഹര്‍ജികള്‍ ആണ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കേസില്‍ കക്ഷി ചേരാന്‍ വി എം സുധീരന് നല്കിയ അപേക്ഷയും ലിസ്റ്റ് ചെയ്തിട്ടിട്ടുണ്ട്.
സി ബി ഐ യ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജര്‍ ആയേക്കും. നാളെ സി ബി ഐ ഉദ്യോഗസ്ഥര്‍ തുഷാര്‍ മേത്തയും ആയി കൂടി കാഴ്ച നടത്തിയേക്കും. പിണറായി വിജയന് വേണ്ടി സീനിയര്‍ അഭിഭാഷകന് വി ഗിരി ഹാജര്‍ ആകാന്‍ ആണ് സാധ്യത. ഹരീഷ് സാല്‍വെ ഹേഗില്‍ ആയതിനാല്‍ വെള്ളി ആഴ്ച ഡല്‍ഹിയില്‍ ഉണ്ടാകാന്‍ ഇടയില്ല.
Discussion about this post