പാക്ക് പിടിയിലായ ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദന് വര്ദ്ധമാന് വാഗാതിര്‍ത്തിയില്‍ എത്തിചേര്‍ന്നു. അല്പസമയത്തിനകം തന്നെ അഭിനന്ദനെ പാക്കിസ്ഥാന് ഇന്ത്യയ്ക്കും കൈമാറും. വാഗാ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയില്‍ ആണ് പാക് സൈന്യം അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ എത്തിച്ചിരിക്കുന്നത്. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ടി കുര്യന് അഭിനന്ദനെ സ്വീകരിക്കും.
അഭിനന്ദന്റെ മാതാപിതാക്കളും വാഗാ അതിര്‍ത്തിയില്‍ എത്തിചേര്‍ന്നിട്ടുണ്ട്. നൂറുകണക്കിനാളുകളാണ് അഭിനന്ദനെ സ്വീകരിക്കാനായി വാഗാ അതിര്‍ത്തിയില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അഭിനന്ദനെ കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും പാക്കിസ്ഥാന് വൈകിപ്പിക്കുകയായിരുന്നു എന്നാണ് സൂചന.
പാക് പിടിയിലായ ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ മൂന്നു ദിവസത്തിനകം തന്നെ പാക്കിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറി എന്നത് ഇന്ത്യയുടെ ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. സമാധാനത്തിനുവേണ്ടിയുള്ള പാക്ക് ശ്രമമായി പാക്കിസ്ഥാന് അവസരത്തെ മുതലെടുക്കാന്‍ ശ്രമിക്കുമ്പോഴും പാക് വാദത്തെ പാടെ അവഗണിക്കുന്ന നിലപാടായിരുന്നു ഇന്ത്യയുടേത്. ജനീവ കരാര്‍ പ്രകാരമുള്ള സാധാരണ നടപടിയായിട്ടും ഇന്ത്യയുടെ നയതന്ത്ര വിജയമായിട്ടും മാത്രമാണ് ഇന്ത്യ സംഭവത്തെ കാണുന്നത്.
ബാലാക്കോട്ട് ജെയ്ഷെ ഭീകരകേന്ദ്രത്തിന് നേരെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് ശേഷം പാക്ക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു . പാക് യുദ്ധവിമാനങ്ങള്‍ക്കു നേരെ നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് അഭിനന്ദന് വര്ദ്ധമാന് പാക്ക് പിടിയിലാകുന്നത്.
Discussion about this post