സംസ്ഥാനത്ത് താപനിലയിലെ വര്‍ധന ക്രമാതീതമായി തുടരുന്നു.കോട്ടയം ജില്ലയില്‍ മാത്രം 4 പേര്‍ക്ക് സൂര്യാഘാതമേറ്റു.ഏറ്റുമാനൂര്‍, കോട്ടയം വൈക്കം എന്നിവടങ്ങളില്‍ നിന്നുവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത് .പട്ടിത്താനം സ്വദേശി തങ്കച്ചന്, കുറുമുള്ളൂര്‍ സ്വദേശി സജി എന്നിരാണ് പൊള്ളലേറ്റ രണ്ടു പേര്
കോട്ടയത്ത് ശുചീകരണ തൊഴിലാളി ശേഖരനും ഉദയനാപുരത്ത് യു.ഡി.എഫ് പ്രവര്ത്തകന് അരുണിനുമാണ് സൂര്യാഘാതത്താല്‍ പൊള്ളലേറ്റു ആശുപത്രിയില്‍ ചികിത്സയിലാണ്
സംസ്ഥാനത്ത് 12 ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് കൂടി സൂര്യാഘാത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇന്ന് മൂന്നു മുതല്‍ നാലു ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.
എല്‍നീനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
Discussion about this post