കൊടും ചൂടില്‍ കേരളം വെന്തുരുകുകയാണ് . ഇന്ന് മാത്രം സംസ്ഥാനത്ത് 46 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി .
കൊടും ചൂടിനേയും വരള്‍ച്ചയെയും പ്രതിരോധിക്കാനുള്ള നടപടികള്‍ ചീഫ് സെക്രടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ചര്‍ച്ച ചെയ്തു .
പ്രതിരോധനടപടികള്‍ക്കായി മൂന്ന് സമതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കും . കുടിവെള്ളം ഉറപ്പാക്കാനും പകര്‍ച്ചവ്യാധി പടരുന്നത് പ്രതിരോധിക്കാനും നടപടികള്‍ സ്വീകരിക്കും . വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് പരിശോധിക്കും.
ഇതേ സമയം വൈദ്യുതി ഉപയോഗത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ടു ഇന്നലത്തെ ഉപയോഗം 85.89 ദശലക്ഷമാണ് . തിങ്കളാഴ്ചത്തെ ഉപയോഗമായ 84.21 ദശലക്ഷം യൂണിറ്റ് ഉപയോഗമാണ് മറികടന്നത് .
Discussion about this post