ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഏപ്രില്‍ ഒന്നിന് സുപ്രിംകോടതി പരിഗണിക്കും. പിണറായി വിജയന് എതിരെ സി ബി ഐ നല്കിയ ഹര്‍ജി ഉള്‍പ്പടെ പരിഗണനയില്‍ വരും. . ജസ്റ്റിസ് മാരായ എം വി രമണ , ശാന്തനഗൗഡര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ നോണ്‍ മിസിലിനസ് (ചൊവ്വ, ബുധന്‍, വ്യാഴം) ദിവസങ്ങള്‍ ലാവലിന്‍ കേസ് കേള്‍ക്കണം എന്ന സി ബി ഐ ആവശ്യം സുപ്രീം കോടതി അംഗീരകിച്ചിരുന്നു. സി ബി ഐ വീണ്ടും പഴയ ആവശ്യം ഉന്നയിക്കാന്‍ ആണ് സാധ്യത. ആവശ്യം ബെഞ്ച് അംഗീകരിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹര്‍ജികള്‍ കേള്‍ക്കാന്‍ ഉള്ള സാധ്യത കുറവാണെന്നാണ് സൂചന.
Discussion about this post