നടിയും,മുൻ കോൺഗ്രസ് എം.പിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ അപകീര്‍ത്തികരമായ വാർത്ത നൽകിയതിന്റെ പേരിൽ ഏഷ്യനെറ്റ്,സുവർണ്ണ ചാനലുകൾക്ക് 50 ലക്ഷം പിഴ .ബാംഗ്ളൂർ ഹൈക്കോടതി പിഴ ചുമത്തിയത് .
2013ലെ ഐ.പി.എല്‍. വാതുവെയ്പ്പിൽ ദിവ്യ സ്പന്ദന ഇടപെട്ടുവെന്ന് ഇരു ചാനലുകളും തെറ്റായി വാർത്ത നൽകിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ദിവ്യ കോടതിയെ സമീപിച്ചിരുന്നത് .മാധ്യമ രംഗത്തെ മൂല്യച്യൂതിയ്ക്ക് കാരണമാകുന്നതാണ് ഇത്തരം ചാനലുകളിൽ നിന്നുള്ള പ്രവർത്തിയെന്ന് കോടതി നിരീക്ഷിച്ചു .
ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സിന്റെ അംബാസഡർ ആയി മുൻപ് ദിവ്യ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഐ.പി. എല്ലുമായുള്ള ബന്ധം ദിവ്യ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഐ.പി.എൽ. വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചില കന്നട താരങ്ങളുടെ ഇടപെടൽ വാർത്തയിൽ ഉൾപ്പെടുത്തിയപ്പോൾ അതില്‍ ദിവ്യ സ്പന്ദനയുടെ ചിത്രവും ചാനലുകള്‍ നൽകി.
താന്‍ ഐ.പി.എല്‍. 2013ന്റെ ഭാഗമായിരുന്നില്ലെന്നും ആ സമയത്ത് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നുവെന്നും ദിവ്യ ചൂണ്ടിക്കാട്ടി .
എന്നാൽ, തങ്ങൾ ദിവ്യയ്ക്ക് അപകീർത്തി വരുത്തിയിട്ടില്ലെന്നും, പ്രകടമായി ദിവ്യക്കെതിരെ വാർത്തകൾ നൽകിയിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെയും സുവർണ ന്യൂസിന്റെയും അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഈ വാതുവയ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു വാർത്തയും നൽകരുതെന്ന സപ്ന്ദനയുടെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്.
Discussion about this post