വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ, കണ്ടാലറിയാവുന്ന മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
നസീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നസീറിന്റെ മൊഴി പൊലീസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. സിപിഎമ്മുമായി അകന്നതും ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതുമാണ് വിരോധത്തിന് കാരണമെന്ന് നസീർ മൊഴി നൽകിയിട്ടുണ്ട്. ആക്രമണം നടത്തിയത് സിപിഎം പ്രവർത്തകരാണെന്നും നസീർ പോലിസിനെ അറിയിച്ചിട്ടുണ്ട്.
ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിൽ ഒരാൾ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിക്കുകയും, മറ്റൊരാൾ കത്തി കൊണ്ട് വയറിലും കൈകളിലും കുത്തുകയും ബൈക്ക് ഓടിച്ചയാൾ നിലത്ത് വീണ നസീറിന്റെ ദേഹത്ത് കൂടി ബൈക്ക് കയറ്റാൻ ശ്രമിച്ചുവെന്നാണ് മൊഴി.
Discussion about this post