ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിലെ കുരിശ് കൃഷിക്കെതിരെ ഹിന്ദുഐക്യവേദി നടത്തിയ ഇടപെടലില്‍ ഫലം. പാഞ്ചാലിമേട്ടിലെ കുരിശുകള്‍ നീക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദശേം നല്കി. തിങ്കളാഴ്ചക്കകം കുരിശുകള്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഒരുമാസം മുന്‍പ് സ്ഥലം സന്ദര്‍ശിച്ച ഹിന്ദു ഐക്യവേദി നേതാക്കള്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു .
പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അടിയന്തരമായി തഹസീല്‍ദാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു . ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ കുരിശുകള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി പ്രഭാകറിന്റെ നേതൃത്വത്തില്‍ ആണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പാഞ്ചാലി മേട് സന്ദര്‍ശിച്ചത്.
മകരവിളക്ക് സമയത്ത് ആയിരങ്ങള്‍ മകര ജ്യോതി കാണാന്‍ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകള്‍ ദൂരം റവന്യൂ ഭൂമി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ കുരിശുനാട്ടിയത് വാര്‍ത്ത ജനം ടിവിയാണ് പുറത്ത് കൊണ്ടുവന്നത്.
Discussion about this post