വാനരോദ്യമം, ഓപ്പറേഷന് ബന്ദര്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ബാലക്കോട്ട് ഭീകരപരിശീലനകേന്ദ്രത്തില് നടത്തിയ വ്യോമാക്രമണത്തിനു നല്‍കിയിരുന്ന രഹസ്യനാമം അതായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാമായണത്തില്‍ സാക്ഷാല്‍ ആഞ്ജനേയന് ലങ്കയില്‍ രഹസ്യമായിക്കടന്ന് അവിടം ചുട്ടുചാമ്പലാക്കിയശേഷം തിരികെപ്പോരുന്നതിനെ സൂചിപ്പിച്ചാണ് ഈ പേരു നല്‍കിയതെന്ന് കരുതുന്നു..
പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള തിരിച്ചടിയുണ്ടായേക്കുമെന്ന് ഭയന്ന് ബാലക്കോട്ട് പോയി ഒളിച്ചിരിയ്ക്കുകയായിരുന്നു ജയ്ഷ് എ മുഹമ്മദ് ഭീകരരെല്ലാം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് വളരെയകലെ അഫ്ഗാനിസ്ഥാനോട് ചേര്‍ന്നുള്ള ഖൈബര്‍ പഖ്തൂണ്‍ഖ്വായില്‍ പാകിസ്ഥാന് പട്ടാളത്തിന്റെ സകലസുരക്ഷിതത്വത്തിലുമുള്ള ബാലക്കോട്ട് ഭീകരകേന്ദ്രത്തില്‍ സുഖവാസമായിരുന്നു അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങിയവര്‍.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലേ അറിയിച്ചതനുസ്സരിച്ച് കൊടും കാട്ടില്‍ സകലസൌകര്യങ്ങളോടൂം കൂടിയ ഈ ഭീകരകേന്ദ്രം നടത്തിയിരുന്നത് മസൂദ് അസറിന്റെ സഹോദരീഭര്‍ത്താവായ ഉസ്താദ് ഘോറിയെന്ന യൂസഫ് അസറാണ് . മുന്നൂറ്റമ്പത് ഭീകരരെങ്കിലും ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ വധിയ്ക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നേമുക്കാല്‍ മുതല്‍ നാലേകാല്‍ വരെയുള്ള വെറും മുപ്പതുമിനിട്ട് നേരം കൊണ്ടാണ് പന്ത്രണ്ട് മിറാഷ് വിമാനങ്ങളും സുഖോയ് വിമാനങ്ങളും അടങ്ങുന്ന ടീം പുല്‍വാമയില്‍ പൊലിഞ്ഞ സൈനികരുടെ ജീവനു പകരം ചോദിച്ചു തിരികെ വന്നത്.
വാലില്‍ കെട്ടിയ തുണിപ്പന്തവുമായി ലങ്ക ദഹിപ്പിച്ച് ചാമ്പലാക്കിയ ആഞ്ജനേയന്റെ സ്മരണയില്‍ വാനരോദ്യമം എന്നല്ലാതെ മറ്റൊരു പേരും ഈ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സൈനികനീക്കത്തിനു നല്‍കാനാവില്ലെന്ന് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Discussion about this post