മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ വിആര്‍എസിനെ (സ്വയം വിരമിക്കൽ) അനുവദിക്കാതെ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍വീസ് ചട്ടലംഘനത്തിനും സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നു കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനം എതിര്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു വിആര്‍എസ് അനുവദിക്കാന്‍ ചട്ടമില്ല. ജേക്കബ് തോമസിനു മുന്നില്‍ ഇതോടെ സ്വയംവിരമിക്കലിനുള്ള വഴിയടഞ്ഞു.
ഓഖി, പ്രളയം സംഭവങ്ങളിൽ സര്‍ക്കാരിനെ വിമര്‍ശിച്ചതും അനുവാദമില്ലാതെ സര്‍വീസ് സ്റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതും ഗുരുതര ചട്ടലംഘനമായി ചൂണ്ടികാണിക്കുന്നു.തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടിൽ വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടും ഇതൊക്ക കാണിച്ചാണ് കേന്ദ്രത്തിന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനാണു ജേക്കബ് തോമസ് സ്വയം വിരമിക്കലിനു അപേക്ഷിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടർന്ന് അദ്ദേഹം കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. ചേർത്തിട്ടുണ്ട്.
Discussion about this post