കോൺഗ്രസ് പാർട്ടിയ്ക്ക് വീണ്ടും തിരിച്ചടി. മുൻ കോൺഗ്രസ് നേതാക്കളായ സാന്റിയൂസ് കുജറും ഗൗതം റോയും ഇന്ന് ബി.ജെ.പിയിൽ ചേർന്നു. അസാം മന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിധ്യത്തിലാണ് ഇരുവരും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.രാജ്യസഭ എം.പിയായിരുന്ന സാന്റിയൂസ് കുജർ ശനിയാഴ്ചയാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജി വച്ചത്.
വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജി എന്നാണ് കുജർ രാജി കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റിനെ അഭിസംബോധന ചെയ്താണ് കത്ത് എഴുതിയിരിക്കുന്നത്. ‘ വളരെ ദു:ഖത്തോടെ ഞാൻ എന്റെ രാജി വിവരം അറിയിക്കുകയാണ്.പാർട്ടി എനിക്ക് തന്ന അംഗത്വത്തിൽ നിന്നും പദവികളിൽ നിന്നും രാജി വയ്ക്കുകയാണ്. ഇതെന്റെ വ്യക്തിപരമായ തീരുമാനമാണ്’ കുജർ പറയുന്നു.
ഗൗതം റോയ് തന്റെ രാജി എ.പി.സി.സി പ്രസിഡന്റ് റിപ്പുൻ ബോറയ്ക്ക് അയച്ചിരുന്നു. രാജികത്ത് നൽകിയ ശേഷം താൻ ബി.ജെ.പിയിൽ ചേരുമെന്ന് റോയ് അറിയിച്ചിരുന്നു.
Discussion about this post