സൈനിക ഭവന പദ്ധതിയുടെ നിർമ്മാണത്തിലും അറ്റകുറ്റ പണികളിലും അഴിമതി നടത്തിയവർക്കെതിരെ പൊട്ടിത്തെറിച്ച കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. അഴിമതി നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിപിൻ റാവത്ത് പറഞ്ഞു.
സൈനിക ഭവന പദ്ധതികളിൽ വൻ തോതിൽ അഴിമതി കേസുകകൾ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. തെറ്റ് പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ കർശന നടപടിയെടുക്കുമെന്ന് റാവത്ത് കൂട്ടിച്ചേർത്തു. വിരമിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിൽ വച്ചാണ് ആർമി ചീഫ് ഇക്കാര്യം അറിയിച്ചത്.
മീററ്റ് കന്റോൺമെന്റിലെ സൈന്യത്തിന്റെ വിക്രം ബാത്ര എൻക്ലേവിൽ താമസിക്കുന്ന ഉദ്യോഗസ്ഥനാണ് സൈനിക ഭവന പദ്ധതിയിലെ അഴിമതി ആരോപണവുമായി രംഗത്ത് വന്നത്. സൈബർ സുരക്ഷ ലംഘിക്കുന്നത് ഒഴിവാക്കാൻ കർശന സുരക്ഷ മാനദണ്ഡങ്ങൾ കൊണ്ടു വരണമെന്ന് കരസേന മേധാവി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
Discussion about this post