ഡൽഹിയിലെരാജ് പഥ് നവീകരിക്കുന്നു. അഹമ്മദാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്.
എച്ച്സിപി ഡിസൈൻ, പ്ലാനിങ് ആൻഡ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് കരാർ നല്‍കിയത്. ബിജെപിയുടെ ഡൽഹി ആസ്ഥാനം നവീകരണവും, സബർമതി നദീപരിസര പ്രദേശ നവീകരണ ചുമതലയും ഇതേ കമ്പനിക്കാണ്.
രാഷ്ട്രപതി ഭവൻ മുതൽ വിജയ്ചൗക്ക് വഴിയുള്ള ഇന്ത്യാഗേറ്റ് ഭാഗം ഉൾക്കൊള്ളുന്ന നാല് കിലോമീറ്ററോളം വരുന്ന പ്രദേശം പൂർണമായും നവീകരിക്കും. രാജ്പഥിന്റെ നവീകരണം, 2020ഓടുകൂടി പാർലമെന്റ് ഹൗസിന്റെ പുതിയ കെട്ടിടനിർമ്മാണം ഇവയോടനുബന്ധിച്ച ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണം എന്നിവയാണ് പദ്ധതിയിലുൾപ്പെടുന്നത്.
പദ്ധതിയുടെ കരാർ നൽകാൻ 15ഓളം ആർക്കിടെക്ടുമാരെ സർക്കാർ പതിനിധികൾ കണ്ട് 24 നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഐഎൻഐ ഡിസൈൻ സ്റ്റുഡിയോ ,അഹമ്മദാബാദ് സിപി കുക്രജ ആർകിടെക്ട്സ് എന്നിവരുടെ നിർദേശങ്ങളും സമർപ്പിച്ചിരുന്നു. എന്നാൽ ഒടുവിൽ എച്ചസിപിക്ക് കരാർ് നല്കാൻ തീരുമാനിക്കുകയായിരുന്നു.
രാജ്പഥ്, പാര്‍ലമെന്റ്, പരിസരപ്രദേശങ്ങൾ എന്നിവയുടെ നവീകരണ ചുതമല എച്ച്സിപി കമ്പനിക്കായിരിക്കുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.
Discussion about this post