‘നിയമത്തിന്റെ വഴിയിലെ മര്യാദരാമന് പെട്ടെന്ന് തെരുവു ഗുണ്ടയായി രംഗത്തുവരുംപോലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെട്ടെന്നുള്ള മാറ്റം. ഹൈക്കോടതി ജഡ്ജി വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങളെ അദ്ദേഹം നിയമസഭയില്‍ വെല്ലുവിളിച്ചു. ജഡ്ജിയുടെ വിശ്വാസ്യതയെ പരോക്ഷമായി ചോദ്യംചെയ്തു. മുഖ്യമന്ത്രിയുടെ മന:സ്സാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ.സി ജോസഫ് ഫോസ് ബുക്കിലൂടെ ജഡ്ജിയെ അധിക്ഷേപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എം. ഹസ്സന് പത്രസമ്മേളനം നടത്തി, ഭരണഘടനാ വിരുദ്ധമെന്ന് കുറ്റപ്പെടുത്തി.
Now it is Chief Minister Vs Judiciary കോടതിയും രാഷ്ട്രീയ വെളിച്ചപ്പാടുകളും എന്ന തലക്കെട്ടില്‍ അപ്പുകുട്ടന്‍ വള്ളിക്കുന്ന് ബ്ലോഗില്‍ എഴുതിയ ലേഖനത്തിലാണ് ഉമ്മന്‍ചാണ്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
‘നിയമത്തിന്റെ വഴിയിലെ മര്യാദരാമന് പെട്ടെന്ന് തെരുവു ഗുണ്ടയായി രംഗത്തുവരുംപോലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെട്ടെന്നുള്ള മാറ്റം. ഹൈക്കോടതി ജഡ്ജി വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങളെ അദ്ദേഹം നിയമസഭയില്‍ വെല്ലുവിളിച്ചു. ജഡ്ജിയുടെ വിശ്വാസ്യതയെ പരോക്ഷമായി ചോദ്യംചെയ്തു. മുഖ്യമന്ത്രിയുടെ മന:സ്സാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ.സി ജോസഫ് ഫോസ് ബുക്കിലൂടെ ജഡ്ജിയെ അധിക്ഷേപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എം. ഹസ്സന് പത്രസമ്മേളനം നടത്തി, ഭരണഘടനാ വിരുദ്ധമെന്ന് കുറ്റപ്പെടുത്തി.
അനുകൂലമായ വിധിവരുമ്പോള്‍ കോടതിക്ക് കയ്യടിക്കുക. എതിരായി വരുമ്പോള്‍ നാടുകടത്തല്‍. ഇത് എന്റെ രീതിയല്ല എന്നായിരുന്നു ഇതുവരെ കോടതിയോടുള്ള ഉമ്മന്‍ചാണ്ടിയുടെ നിലപാട്. പൊടുന്നനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി.പി.എം നേതാക്കളുടെ ഭാഷയില്‍ വികാരംകൊണ്ട് ജഡ്ജിക്കെതിരെ കടന്നാക്രമണം നടത്തി.
ഹൈക്കോടതി ജഡ്ജി അലക്സാണ്ടര്‍ തോമസ് വ്യാഴാഴ്ച നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റും നിയമവിരുദ്ധവുമെങ്കില് അത് നേരിടേണ്ടത് മാന്യമായും സഹിഷ്ണുതയോടെയും നിയമത്തിന്റെ വഴിക്കുമാണ്. അതല്ല നടക്കുന്നതെന്ന് വ്യക്തം.
ഇതൊരു പ്രതികരണമല്ല, മുഖ്യമന്ത്രിയും ഭരണകക്ഷിയും ഇനി സ്വീകരിക്കാന്‍പോകുന്ന അസഹിഷ്ണുതയുടേയും അധികാര ഭീഷണിയുടേയും തുടക്കമാണ്-അപ്പുകുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നു.
അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിലെ എ.ജി അടക്കമുള്ളവരുടെ നിയമനം കാലാകാലങ്ങളില്‍ ഭരണമുന്നണികള്‍ രാഷ്ട്രീയവത്ക്കരിച്ചതിന്റെ ഒടുവിലെ നേര്‍ക്കാഴ്ചയാണ് ജഡ്ജിയുടെ പൊട്ടിത്തെറിയില്‍ ഉണ്ടായത്. ഇതേക്കുറിച്ച് അനുഭവവും ആധികാരികമായ അറിവുമുള്ളവര്‍ തുടര്‍ന്ന് പ്രതികരിച്ചിട്ടുണ്ട്. പൊതു സ്വത്തും താല്‍പ്പര്യവും അബ്ക്കാരികള്തൊട്ട് ധനമൂലശക്തികള്ക്കും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും വീതിച്ചുകൊടുക്കുന്ന ഓഫീസായി എ.ജി എന്ന ഭരണഘടനാ സംവിധാനം മാറിയിരിക്കുന്നു എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എ.ജിയുടെ കുടുംബാംഗങ്ങള്‍ മറുകക്ഷികള്ക്കുവേണ്ടി ഹാജരായി ഈ കൊള്ള തുടരുകയാണെന്നും. മുഖ്യമന്ത്രിയും മറ്റുള്ളവരും ബോധ്യപ്പെടുത്തേണ്ടിയിരുന്നത് അഡ്വക്കറ്റ് ജനറലിന്റെ ആഫീസിലെ 120 അഭിഭാഷകരുടേയും നിയമനങ്ങള്‍ യോഗ്യതയുടേയും കാര്യക്ഷമതയുടേയും അടിസ്ഥാനത്തിലാണ് എന്നായിരുന്നു. കോടതിയില്‍ കുറുക്കന് രാജാവായി ഓരിയിടുകയാണെന്ന് ആക്ഷേപിച്ച് എ.ജിയെ പ്രതിരോധിക്കുകയായിരുന്നില്ല.
ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളുടെ കേന്ദ്രമായി എ.ജി ഓഫീസ് മാറിയെന്ന് ബോധ്യപ്പെടുത്തുകയും തുറന്നുകാട്ടുകയുമാണ് ചെയ്യേണ്ടിയിരുന്നത്. പകരം മുഖ്യമന്ത്രിയുടെ ചെകിട്ടത്തടിക്കപ്പുറം പ്രശ്നത്തിന്റെ ധാര്‍മ്മികവും നിയമപരവും ഭരണഘടനാപരവുമായ അവസ്ഥയിലേക്കും അപകടത്തിലേക്കും വിരല്‍ചൂണ്ടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നിങ്ങനെ വിഷയത്തില്‍ സിപിഎം എടുത്ത നിലപാടിനെയും അപ്പുകുട്ടന്‍ വള്ളിക്കുന്ന് വിമര്‍ശിക്കുന്നു.
‘ഭരണ നിര്‍വ്വഹണ വിഭാഗത്തിലും നിയമസഭയില്തന്നെയും വിശ്വാസം നഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ഏക ആശ്രയമായി മാറുന്ന കോടതിയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ കാലത്ത് തുടര്‍ന്ന പിഴവുകളും വളവുകളും തള്ളിപ്പറയാതെ അത് കഴിയില്ലെന്നത് മറ്റൊരുകാര്യം. അഡ്വക്കറ്റ് ജനറലിന് വീഴ്ചവന്നതുകൊണ്ടാണ് പുറത്തുനിന്നുള്ള അഭിഭാഷകരെ കൊണ്ടുവരേണ്ടിവന്നതെന്ന് വിശദീകരിച്ചതിലൂടെ പ്രതിപക്ഷനേതാവ് വി.എസ് എല്‍.ഡി.എഫ് ഭരണകാലത്തെ അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ ഷണ്ഡത്വത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അത് എങ്ങനെ സംഭവിച്ചു എന്നതിന്റെ തുറന്ന പരിശോധനയാണ് പ്രതിപക്ഷം നടത്തേണ്ടത്.
എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും ജഡ്ജിക്കെതിരെ എല്ലാ ആയുധങ്ങളും പ്രയോഗിച്ചു തുടങ്ങിയത്. ‘വന്നവഴി മറക്കരുതെന്നും ഇരിക്കുന്ന സ്ഥാപനത്തിന്റെ പദവിക്കുചേരുന്ന വാക്കുകള്‍ ഉണ്ടാവണമെന്നും’ നിയമസഭയിലാണ് ഹൈക്കോടതി ജഡ്ജിയുടെ പേരുപറയാതെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. ജഡ്ജിയുടെ വ്യക്തിജീവിത ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടി അധിക്ഷേപിക്കാന്‍ തയാറായത്.
അറ്റോര്‍ണി ജനറലിനെതിരെ താന്‍ നടത്തിയ വിമര്‍ശനത്തെ ജഡ്ജി ചോദ്യംചെയ്തതിനെ പരാമര്‍ശിച്ച് ‘ഞാന്‍ നാളെയും പറയും ആരുണ്ടിവിടെ ചോദിക്കാനെ’ന്ന മട്ടില്‍ മുഖ്യമന്ത്രി വെല്ലുവിളിയുയര്‍ത്തി.
ജഡ്ജിക്കെതിരെ തുറന്ന വെല്ലുവിളിയും ഏറ്റുമുട്ടലും നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതികരിച്ചത്.
അതിന്റെ ഭാഗമായിത്തന്നെയാണ് ഫേസ്ബുക്കിലൂടെ സാംസ്ക്കാരിക വാര്‍ത്താവിതരണ വകുപ്പുമന്ത്രിയായ കെ.സി ജോസഫും രംഗത്തിറങ്ങിയത്. ഇനിയും പലരും രംഗത്തുവന്നേക്കും. ചായത്തൊട്ടിയില്വീണ് രാജാവായ കുറുക്കനെന്നാണ് മന്ത്രി കെ.സി ജോസഫ് ഹൈക്കോടതി ജഡ്ജി അലക്സാണ്ടര്‍ തോമസിനെ വിശേഷിപ്പിച്ചത്. ഓരിയിട്ടാല്‍ കുറ്റം പറയാനാകില്ലെന്നും പൂര്‍വ്വകാലം പരിശോധിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും ജോസഫ് പരിഹസിച്ചു. ഈ പൂര്‍വ്വകാല ചരിത്രം മുഖ്യമന്ത്രിയും നിയമസഭയില്‍ ആവര്‍ത്തിച്ചു.’
അഡ്വക്കറ്റ് ജനറലിന്റെ ഓഫീസും മുഖ്യമന്ത്രിയും തമ്മില്‍ ഭരണഘടനാ ബാഹ്യമായ ബന്ധങ്ങളുണ്ടെന്ന വിമര്‍ശനം നിയമസഭയിലും പുറത്തും ഉയരുന്നുണ്ട്. അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ അന്തസ് ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടതാണ്. അത് രാഷ്ട്രീയ നേതൃത്വത്തിലുള്ളവരെ ക്യാന്‍വാസ് ചെയ്തല്ല സാധിക്കേണ്ടത്. ചീഫ് ജസ്റ്റിസിന് നിവേദനം കൊടുത്തശേഷം അഡ്വക്കറ്റ് ജനറല്‍ ഔദ്യോഗിക വാഹനത്തില്‍ നേരെ പോയത് എറണാകുളത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ്. അവിടെ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയെ കണ്ട് ചര്‍ച്ച നടത്തി. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിന്റെ പ്രവര്‍ത്തനത്തെപ്പറ്റി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളിലൂടെ ഉടനെ നല്ല സര്‍ട്ടിഫിക്കറ്റും നല്കി. നിയമമന്ത്രി കെ.എം മാണിയെയാണ് പോയി കണ്ടിരുന്നതെങ്കില്‍ ഒരുപക്ഷേ മനസിലാകും. ഭരണഘടനാ സ്ഥാനം വഹിക്കുന്ന അഡ്വക്കറ്റ് ജനറല്‍ ഗവണ്മെന്റിന്റെ അഡ്വക്കറ്റ് ജനറലാണോ ഘടകകക്ഷി നേതാക്കളുടെ വക്കാലത്തുള്ള അഭിഭാഷകനാണോ എന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ടെന്നും അപ്പുക്കുട്ടന് വള്ളിക്കുന്ന എഴുതുന്നു.
ബ്ലോഗ് വായിക്കാന്‍-
Discussion about this post