സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്റെ നാമത്തില്‍ പ്രസിദ്ധീകരിച്ചതില്‍ പ്രകോപിതരായി തലശേരി അതിരൂപതയുടെ പ്രതിഷേധം. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ കഴിഞ്ഞ വാരം ആരംഭിച്ച ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിനെതിരെ തലശ്ശേരി അതിരൂപതയുടെ പ്രതിഷേധം.
ഇന്ന് രാവിലെ മേള നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധപ്രകടവുമായെത്തിയ സംഘം ബുക്ക് ഫെയര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ ബുക്ക് ഫെയര്‍ താത്കാലികമായി അവസാനിപ്പിക്കേണ്ടി വന്നു.
പുസ്തകം പുറത്തുവന്നതിനു പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയും പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു. പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എസ്.എം.ഐ സന്യാസിനിസഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു.
Discussion about this post