തൃശൂര്‍: തൃശൂര്‍ കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ മേലേയ്ക്ക് കാര്‍ പാഞ്ഞുകയറി നാലു മരണം. രണ്ട് കുടുംബത്തിലെ അച്ഛനും മക്കളുമാണ് അപകടത്തില്‍ മരിച്ചത്. കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന് (54) മകള്‍ പ്രജിത (29), ബാലു (52) മകന് വിപിന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.
തൂമ്പുര് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ കാവടി ഉത്സവം കണ്ട് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.
Discussion about this post