ഡല്‍ഹി: സഭാ നടപടികള്‍ തടസ്സപ്പെടുത്തിയാല്‍ 25 കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ഏര്‍പ്പെടുത്തിയ സസ്പെന്ഷന് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി എസ്.വെങ്കയ്യനായിഡു പറഞ്ഞു. ലോക സഭാ സ്പീക്കറെ കണ്ട് സഭാനടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടു പോവാന്‍ സഹകരിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്കിയാല് ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനോടൊപ്പം സഭവിട്ടു പുറത്തുപോയ സമാജ്വാദി പാര്‍ട്ടിയും ഇടതുപാര്‍ട്ടികളും സഭയിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നായിഡു പറഞ്ഞു.
സമാജ്വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് സഭയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു നായിഡുവിന്റെ പ്രതികരണം. മുദ്രാവാക്യം വിളിക്കുകയും ബഹളമുണ്ടാക്കുകയുമല്ല പ്രതിഷേധം രേഖപ്പെടുത്താനുള്ള മാര്‍ഗമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന് പറഞ്ഞു. സസ്പന്ഷന് സംബന്ധിച്ച കാര്യങ്ങള്‍ ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച്ച സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് 25 കോണ്‍ഗ്രസ് എം.പിമാര്‍ക്കാണ് സ്പീക്കര്‍ സസ്പെന്ഷന് ഏര്‍പ്പെടുത്തിയിരുന്നത്.
Discussion about this post