പുൽവാമയ്ക്ക് തിരിച്ചടിയായി നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ മിസൈൽ ആക്രമണത്തിന്റെ നിയമങ്ങൾ പൊളിച്ചെഴുതി ഇന്ത്യൻ വ്യോമസേന.2019 ഫെബ്രുവരി 19 ന് , പാക്കിസ്ഥാനിലെ ബാലകോട്ട് ഭീകരരുടെ ക്യാമ്പുകളിൽ നടത്തിയ വ്യോമാക്രമണത്തിൽ, ഇസ്രായേലി നിർമ്മിത വ്യോമ മിസൈലായ ക്രിസ്റ്റൽ മേസ് ഉപയോഗിച്ചിരുന്നില്ല.
യൂറോപ്പിൽ പോംപേ എന്നറിയപ്പെടുന്ന ഈ മിസൈലിൽ, ലക്ഷ്യത്തോടടുക്കുമ്പോൾ സ്വയം പ്രവർത്തിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്യുന്ന ക്യാമറയുണ്ട്. ശത്രു സങ്കേതങ്ങൾ ചിന്നിച്ചിതറുന്നത് മിസൈൽ തൊടുത്തവർക്ക് കാണാൻ സാധിക്കും.പക്ഷേ, വ്യോമസേനയുടെ പ്രോട്ടോകോൾ പ്രകാരം ആക്രമണങ്ങളിൽ ഇത്തരത്തിലുള്ള മിസൈൽ ഉപയോഗിക്കാൻ പാടില്ലായിരുന്നു.എന്നാൽ, ഈ നിയമങ്ങളെല്ലാം ഇപ്പോൾ പൊളിച്ചെഴുതുകയാണ് ഇന്ത്യൻ വ്യോമസേന.
ബാലകോട്ട് ആക്രമണത്തിൽ ഇന്ത്യ ഉപയോഗിച്ച സ്പൈസ് 2000 മിസൈലുകളിൽ ഇത്തരം സംവിധാനമൊന്നും ഉണ്ടായിരുന്നില്ല.ഈ സാഹചര്യം ചൂഷണം ചെയ്ത്, പാക്കിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവുകൾ ആവശ്യപ്പെട്ടു കൊണ്ട് രാജ്യ വിരുദ്ധർ നടത്തിയ പരാമർശങ്ങളെ കണക്കിലെടുത്തുകൊണ്ടാണ് വ്യോമസേനയുടെ നടപടി.
Discussion about this post