വീലര്‍ ദ്വീപ്: ഇന്ത്യയുടെ ആദ്യത്തെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം നടന്നത്.
ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് അഗ്നി 5.. 5000 കിലോമീറ്റര്‍ പ്രഹരശേഷിയും ഒന്നരടണ്‍ ആണവശേഷിയുമുള്ള വന്‍ മിസൈലാിത് . ഇതിന്റെ രണ്ടാം ഘട്ട പരീക്ഷണം 2013 സെപ്റ്റംബറിലാണ് നടന്നത്. അഗ്നി അഞ്ചിന് 17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണുള്ളത്. മിസൈലില്‍ ഒരു ടണ്‍ സ്ഫോടക വസ്തുക്കളാണ് ഉണ്ടാവുക. 5000 കിലോമീറ്ററാണ് ദൂരപരിധി. മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത് 2012 ഏപ്രില്‍ 19 നായിരുന്നു.
മലയാളിയായ ആലപ്പുഴ സ്വദേശിനി ടെസി തോമസാണ് അഗ്നി 5ന്റെ പ്രൊജക്റ്റ് ഓഫീസര്‍.
Discussion about this post