ഡൽഹി കലാപത്തിൽ പ്രതികരണവുമായി പ്രമുഖമാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് രംഗത്ത്.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:
”ഡൽഹിയിൽ നടന്നിട്ടുള്ള കലാപം സംബന്ധിച്ച് കുറെയേറെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ലോകസഭയിലും ഗാജ്യസഭയിലും നടന്ന വിശദമായ ചർച്ചകൾക്ക് മറുപടി പറയുന്ന സമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി പുറത്ത് വിട്ട വിവരങ്ങൾ നമ്മളൊക്കെ കണ്ടതും കേട്ടതുമാണ് അതൊരു ആസൂത്രിത കലാപമായിരുന്നു. അതിൽ ഡൽഹിയിലുള്ളവർ മാത്രമല്ല ഡൽഹിക്ക് പുറത്തുള്ളവരും പങ്കെടുത്തിട്ടുണ്ട്.
വടക്ക് കിഴക്കൽ ഡൽഹിയിലാണ് കലാപം നടന്നിട്ടുള്ളതെന്നത് നമുക്കറിയാം. യുപിയോട് ചേർന്നുള്ള ഭാഗമാണ് അതുകൊണ്ട് തന്നെ യുപിയിൽ നിന്നും പലരും വന്നിട്ടുണ്ട്. ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ അലിഗഡിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഡൽഹിയെ ഒരു കലാപ ഭൂമിയാക്കാനുള്ള ഒരു വലിയ ആസൂത്രണ പദ്ധതിയായിരുന്നു അതെന്ന് വ്യക്തം. അമിത്ഷാ പറഞ്ഞതുപോലെ ഒരു ചെറിയ ഭൂപ്രദേശത്ത് അത് ഒതുക്കാൻ നമുക്ക് കഴിഞ്ഞു. ഒരുപാട് പേര് പൊലീസ് കസ്റ്റഡിയിലുണ്ട്. 2000ത്തിലധികം പേർ പൊലീസ് കസ്റ്റഡിയിലുണ്ട്.
പ്രധാനപ്പെട്ട രണ്ട് കൊലപാതകങ്ങളുമയി ബന്ധപ്പെട്ട പ്രതികളെ മുഴുലൻ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ആ കൊലപാതകം തെളിയിക്കാൻ ആവശ്യമായിട്ടുള്ള എള്ലാ തെളിവുകളും ഡൽഹിയ പൊലീസ് ഇതിനകം സംഭരിച്ചു കഴിഞ്ഞു എൻ്നതാണ് നമ്മൾ കാണുന്നത് അല്ലെങ്കിൽ പുറത്ത് വരുന്ന സൂചനകൾ അതാണ്. പക്ഷേ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ മാധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാതെ പോയതോ ശ്രദ്ധിക്കേണ്ട എൻ്ന് തീരുമാനിച്ചതോ ആയ കാര്യം ഈ കലാപവുമായിട്ടുള്ള ആഗോള ഭീകരന്മാരുടെ ബന്ധമാണ്. ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളുടെയും ബന്ധമാണ്. നമുക്കറിയാം ഹാഫിസ് സെയിദിനെക്കുറിച്ച് അമേരിക്ക ഹിറ്റ്ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്. യുഎൻ ഹിറ്റ്ലിസ്റ്റിലും പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ആ നിലവാരത്തിലുള്ള ആഗോള ഇസ്ലാമിക ഭീകരരാണ് അയാളുടെ ഒരു എൻജിഒ ഇന്തോനേഷ്യയിൽ ഉണ്ട്. അപ്പോൾ ഇന്തോനേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിഒ നിന്നുള്ള സഹായം ഡൽഹിക്ക് കിട്ടി. അവിടുന്ന് പണമയക്കാനുള്ള ശ്രമങ്ങൾ നടത്തി അത് ഡൽഹിയിലെ ഒരു സംഘടനയ്ക്ക് എത്തിച്ച് കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങൾ ഇതിനകം പുറത്ത് വന്ന് തുടങ്ങി. പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവര വിശദാംശങ്ങൾ നേരത്തെ പുറത്ത് വന്നതാണ്. 100-120 കോടി രൂപ അവർ ഈ കലാപത്തിന് മുമ്പ് ബാങ്ക് അക്കൗണ്ടുകളിൽ എത്തിയതും അത് വിതരണം ചെയ്തതും അതിന് പങ്കാളികളായതും അത് എവിടേക്കാണ് പോയതെന്നതുമൊക്കെ പുറത്ത് വന്നു കഴിഞ്ഞു. ഞാൻ സൂചിപ്പിച്ചത് ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ട് മാത്രമല്ല ഏതാനും ഇസ്ലാമിക സംഘടനകൾ മാത്രമല്ല ചില രാഷ്ട്രീയ നേതാക്കന്മാർ മാത്രമല്ല ഈ ഡൽഹി കലാപത്തിന് പിന്നിൽ ഒരു ഇന്തൊനേഷ്യൻ എൻജിഒ ഉണ്ട്. ഇന്റർനാഷണൽ എൻജിഒക്ക് ഹാഫിസ് സെയ്ദുമായിട്ട് ബന്ധമുണ്ട് എന്നതാണ്. മുമ്പ് ബംഗ്ലാദേശ് ഒരു കലാപം നടന്നിട്ടുണ്ടായിരുന്നു. ആ കാലപത്തിന്റെ പിന്നിലുണ്ടായിരുന്നതും ഇന്തൊനേഷ്യൻ എൻജിഒ ആണ്. പണം കൊടുത്തവരുടെ കൂട്ടത്തിലും അവര് ഉണ്ടായിരുന്നു എന്ന് ബംഗ്ലാദേശ് ഗവൺമെന്റ് കണ്ടെത്തിയിരുന്നു. അപ്പോൾ കലാപഭൂമിയിൽ കലാപം ഉണ്ടാക്കുന്നതിന് വേണ്ടി സൗകര്യം ചെയ്ത് കൊടുക്കുന്ന ഒരു വലിയ ആഗോള പ്രസ്ഥാനത്തിന് ഇന്തൊനേഷ്യയിൽ പ്രവർത്തിക്കാൻ കഴിയുന്നു എൻ്നത് വേറൊരു കാര്യം. നമ്മളുമായി, ഇന്ത്യയുമായി നല്ല സൗഹൃദമുള്ള രാജ്യമാണ് ഇന്തൊനേഷ്യ. പക്ഷേ ഈ ലോകത്തിൽ ഏറ്റവും വലിയ ഇസ്ലാമിക് നേഷനുമാണ്. ഒരർത്ഥത്തിൽ അവിടെ നിന്ന് പണം വരുമ്പോൾ ശ്രദ്ധിച്ചില്ലായെന്ന കാരണം കൊണ്ടിയിരിക്കാം. ഈ ഹാഫിസ് സെയ്ദിനെപോലെ ഉള്ളവർ അവിടെ കേന്ദ്രീകരിച്ചിട്ടുള്ളത് നാളെകൾ തീർച്ചയായിട്ടും നമ്മുടെ ഇന്ത്യയിലെ ഇന്റലിജൻസ് ഏജൻസീസും ആഭ്യന്തരമന്ത്രാലയവും മറ്റ് സുരക്ഷാസംവിധാനങ്ങളുമൊക്കെ ആ കാര്യങ്ങളും പരിശോധിക്കും എന്നതിൽ തർക്കം ഇല്ല. അവർ അതിന് വേണ്ടത് ചെയ്തിട്ടുണ്ടാകും. ഇതിനേക്കാളൊക്കെ ഒപ്പം ശ്രദ്ധിക്കേണ്ടതാണ് ഞാൻ സൂചിപ്പിക്കാൻ പറഞ്ഞത് പോപ്പുലർ നേതാക്കന്മാരുടെ അറസ്റ്റ് ആണ്. രണ്ട് നേതാക്കന്മാരെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ നേതാക്കന്മാരാണ്. ഈ കലാപത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ റോളിനെക്കുറിച്ച് ആർക്കും സംശയമുണ്ടായിട്ടില്ല.”
Discussion about this post