ഡല്‍ഹി: കൊറോണ പടരുന്ന സാഹചര്യത്തില്‍ പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. പുകയില ഉല്പന്നങ്ങളുടെ വില്പന നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിനെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന്അഭിനന്ദനദിക്കുകയും ചെയ്തു.
രാജസ്ഥാന് സര്‍ക്കാരും പുകയില വില്‍പ്പന നിരോധിച്ചിരുന്നു. പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗക്കുന്നതുമൂലം കൂടുതല്‍ ഉമിനീര് ഉല്പാദിപ്പിക്കപ്പെടും. അത് പുറത്തു തുപ്പുന്നതുവഴി വൈറസ് വ്യാപനസാധ്യത വര്‍ധിക്കുകയും ചെയ്യുമെന്ന് ഐ.സി.എം.ആറും വ്യക്തമാക്കി.
Discussion about this post