റിയാദ്: കൊറോണ ടെസ്റ്റ് നടത്താതെ തന്നെ മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കുമെന്ന് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന് എതിരാണ് കേരള സര്‍ക്കാര്‍ നടപടിയെന്ന് പി.ടി. തോമസ് എം.എല്‍.എ. കൊറോണ ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിയാദ് ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി ഓണ്‍ലൈനായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തകാലം തട്ടിപ്പ് നടത്താനും അഴിമതി നടത്താനുമുള്ള മറയായി സർക്കാർ ഉപയോഗിക്കുകയാണ് സ്പ്രിംഗ്ലർ, അതിരപ്പള്ളി പദ്ധതി, പമ്പയിലെ മണൽവാരൽ, ശബരിമല ഭൂമിയിടപാട്, വൈദ്യുതി ചാർജ് വർധന ഇതെല്ലാം ഉദാഹരണങ്ങളാണ്. പ്രവാസികൾ ഒറ്റക്കല്ലെന്നും കോൺഗ്രസ് അടക്കം പ്രതിപക്ഷകക്ഷികൾ കൂടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലക്കാർഡുകൾ ഉയർത്തി സർക്കാറിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Discussion about this post